LiveTV

Live

Kerala

കണ്ണൻ ദേവൻ തോട്ടങ്ങളിലെ റോഡുകളിലൂടെ കടന്നു പോകുന്ന ചെറിയ വാഹനങ്ങളിൽ നിന്ന് ഫീസ് ഈടാക്കരുതെന്ന് കോടതി

മൂന്നാറിലെ ടൂറിസ്റ്റ് ഗൈഡായ ജി. സെൽവകുമാർ അടക്കം മൂന്നു പേർ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖിെൻറ ഇടക്കാല ഉത്തരവ്.

കണ്ണൻ ദേവൻ തോട്ടങ്ങളിലെ റോഡുകളിലൂടെ കടന്നു പോകുന്ന ചെറിയ വാഹനങ്ങളിൽ നിന്ന്  ഫീസ് ഈടാക്കരുതെന്ന് കോടതി

മൂന്നാറിലെ കണ്ണൻ ദേവൻ തോട്ടങ്ങളിലെ റോഡുകളിലൂടെ കടന്നു പോകുന്ന ചെറിയ വാഹനങ്ങളിൽ നിന്ന് പ്രവേശന ഫീസ് ഈടാക്കരുതെന്ന് ഹൈക്കോടതി ഉത്തരവ്. കണ്ണൻ ദേവൻ ഹിൽസ് പ്ലാന്‍റേഷൻ കമ്പനിയുടെ കൈവശമുള്ള ഭൂമിയിലൂടെ ടൂറിസ്റ്റുകൾ സഞ്ചരിക്കുന്നതിന് കമ്പനി കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും അനധികൃതമായി ഫീസ് പിരിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവ്.

കണ്ണൻ ദേവൻ എസ്റ്റേറ്റുകളിലൂടെ സഞ്ചാരികളുടെ വാഹനങ്ങളടക്കം പോകുന്നത് തടയുകയും പ്രവേശന ഫീസ് പിരിക്കുകയും ചെയ്യുന്നത് ചോദ്യം ചെയ്ത് മൂന്നാറിലെ ടൂറിസ്റ്റ് ഗൈഡായ ജി. സെൽവകുമാർ അടക്കം മൂന്നു പേർ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖിെൻറ ഇടക്കാല ഉത്തരവ്. നെഹ്രു യുവകേന്ദ്രയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ടൂറിസ്റ്റ് ഗൈഡുകളാണ് ഹരജിക്കാർ. വാഹനങ്ങളിൽ നിന്നും ഫീസ്ടക്കുന്നതിന്ന് നേരത്തെ ഇടുക്കി ജില്ലാ കലക്ടർ ഇതിനു സ്റ്റോപ്പ് മെമ്മോ നൽകിയതാണ്. ദേവികുളം സബ് കലക്ടറും നടപടി തടഞ്ഞ് നിർദേശങ്ങൾ നൽകിയിരുന്നു.

എന്നാൽ, ഇതൊന്നും കണക്കിലെടുക്കാതെ വിനോദ സഞ്ചാരികൾക്ക് കമ്പനി നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണെന്നായിരുന്നു ഹരജിക്കാരുടെ ആരോപണം. ചെറിയ വാഹനങ്ങൾ കടത്തിവിടുന്നതിന് നിയന്ത്രിക്കാൻ പാട്ടക്കാരായ കണ്ണൻ ദേവൻ അധികൃതർക്ക് കഴിയില്ലെന്ന് കോടതി ഇടക്കാല ഉത്തവിൽ ചൂണ്ടിക്കാട്ടി. എന്നാൽ, ഭാരം കൂടിയ വാഹനങ്ങളിൽ നിന്ന് ഫീസ് ഈടാക്കുന്ന വിഷയത്തിൽ കോടതി ഇടപെട്ടില്ല.