LiveTV

Live

Kerala

‘ഞങ്ങളുടെ പ്രശ്നങ്ങള്‍ക്ക് നിമിഷ നേരം കൊണ്ട് പരിഹാരം കണ്ടെത്തിയ ആദ്യത്തെയാളാണ് നിങ്ങള്‍’; സഹായങ്ങള്‍ക്ക് സന്തോഷ് പണ്ഡിറ്റിനോട് നന്ദി പറഞ്ഞ് ശ്രീധന്യയുടെ കുടുംബം 

‘ഞങ്ങളുടെ പ്രശ്നങ്ങള്‍ക്ക് നിമിഷ നേരം കൊണ്ട് പരിഹാരം കണ്ടെത്തിയ ആദ്യത്തെയാളാണ് നിങ്ങള്‍’; സഹായങ്ങള്‍ക്ക് സന്തോഷ് പണ്ഡിറ്റിനോട് നന്ദി പറഞ്ഞ് ശ്രീധന്യയുടെ കുടുംബം 

‘ഞങ്ങളുടെ പ്രശ്നങ്ങള്‍ക്ക് നിമിഷ നേരം കൊണ്ട് പരിഹാരം കണ്ടെത്തിയ ആദ്യത്തെയാളാണ് സന്തോഷ് പണ്ഡിറ്റെന്നും സഹായങ്ങള്‍ക്ക് നന്ദി പറയുന്നുവെന്നും കേരളത്തിലെ ആദിവാസി സമൂഹത്തില്‍ നിന്നും സിവില്‍ സര്‍വീസ് നേടിയ ശ്രീധന്യയുടെ കുടുംബം. കേരളത്തിലെ ആദിവാസി സമൂഹത്തില്‍ നിന്നും സിവില്‍ സര്‍വീസ് നേടുന്ന ആദ്യത്തെ വ്യക്തിയാണ് ശ്രീധന്യ. വളരെ പ്രയാസകരമായ സാഹചര്യങ്ങളെ തരണം ചെയതാണ് ശ്രീധന്യ സിവില്‍ സര്‍വ്വീസ് എന്ന കടമ്പ കടന്നത്. വീട്ടിലേക്കാവാശ്യമായ ബെഡ്.കട്ടില്‍, അലമാര എന്നീ ഉപകരണങ്ങളാണ് സന്തോഷ് പണ്ഡിറ്റ് കൂടുംബത്തിന് സമര്‍പ്പിച്ചത്. വയനാട് ജില്ലയിലെ പൊഴുതനയിലെ വീട്ടില്‍ പോയി സഹായം നല്‍കിയ വാര്‍ത്ത സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ഫേസ്ബുക്ക് വഴി അറിയിച്ചത്. സന്തോഷ് പണ്ഡിറ്റിന്റെ സഹായങ്ങളെ അഭിനന്ദിച്ച് നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങളില്‍ രംഗത്ത് വന്നിട്ടുള്ളത്. നേരത്തെയും പണ്ഡിറ്റ് വയനാട്ടിലും അട്ടപ്പാടിയിലും സഹായ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്.