LiveTV

Live

Kerala

കാരുണ്യ ഉള്‍പ്പെടെയുള്ള ജനകീയ പദ്ധതികളുടെ തുടക്കക്കാരന്‍

പ്രഗത്ഭനായ പാര്‍ലമെന്റേറിയന്‍ കൂടിയായിരുന്നു കെ.എം മാണി

 കാരുണ്യ ഉള്‍പ്പെടെയുള്ള ജനകീയ പദ്ധതികളുടെ തുടക്കക്കാരന്‍

മന്ത്രി എന്ന നിലയിലും നിയമസഭാ സാമാജികനെന്ന നിലയിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ചാണ് കെ.എം മാണി വിടവാങ്ങിയത്. ഏറ്റവും കൂടുതല്‍ തവണ ബജറ്റവതരിപ്പിച്ച മാണി കാരുണ്യ ഉള്‍പ്പെടെ നിരവധി ജനകീയ പദ്ധതികളുടെ തുടക്കക്കാരനാണ്. പ്രഗത്ഭനായ പാര്‍ലമെന്റേറിയന്‍ കൂടിയായിരുന്നു കെ.എം മാണി.

13 ബജറ്റുകള്‍ എന്ന അടുത്തിടെ ആര്‍ക്കും തകര്‍ക്കാന്‍ കഴിയാത്ത റെക്കോഡുമിട്ടാണ് കെ.എം മാണി മടങ്ങിയത്. ഓരോ ബജറ്റുകളിലും മാണിയുടേതായ അടയാളം ഉണ്ടായിരുന്നു. രാജ്യത്ത് ആദ്യമായി കാര്‍ഷിക പെന്‍ഷന്‍ മാണി പ്രഖ്യാപിച്ചത് ബജറ്റിലൂടെയാണ്. വിധവാ പെന്‍ഷനുള്‍പ്പെടെ ക്ഷേമ പെന്‍ഷനുകളുടെ തുടക്കക്കാരനും മാണി തന്നെ. 2011ലെ ബജറ്റില്‍ പ്രഖ്യാപിച്ച കാരുണ്യ ചിക്തിസാ സഹായ പദ്ധതിയാണ് ജനങ്ങളുടെ മനസില്‍ ഏറെ ഇടംപിടിച്ച പദ്ധതി. ലോട്ടറിയുടെ വരുമാനം മാരക രോഗങ്ങളാല്‍ വലയുന്ന പാവപ്പെട്ടവരുടെ ചിക്തിസക്കായി വഴി മാറ്റിയ പദ്ധതിയിലൂടെ 142000 പേര്‍ക്ക് 1200 കോടി രൂപവിതരണം ചെയ്തു. റബര്‍കൃഷിയെ സ്പര്‍ശിക്കാതെ ഒരു ബജറ്റും മാണി അവതരിപ്പിച്ചിട്ടില്ല എന്നു തന്നെ പറയേണ്ടിവരും. ബജറ്റവതരണത്തില്‍ കവിതയും സംസ്കൃത ശ്ലോകങ്ങളും ഉള്‍പ്പെടുത്തി ബജറ്റവതരണത്തിന്റെ വിരസത മാറ്റുന്നതിനുള്ള പൊടിക്കൈക്ക് തുടക്കമിട്ടതും മാണി തന്നെ. പ്രഗത്ഭനായ സാമാജികനായിരുന്നു മാണി.

ബജറ്റോ നിയമനിര്‍മാണോ നന്ദിപ്രമേയമോ എന്തോ ആകട്ടെ നിയസഭയില്‍ നല്ല ഗൃഹപാഠത്തോടെ വിഷയങ്ങളവതരിപ്പിക്കുന്നതില്‍ മാണി മാതൃകയായിരുന്നു. 117 പേരുടെ പിന്തുണയുമായി ഇം.എം.എസ് സപ്തകക്ഷി മന്ത്രിസഭ രൂപീകരിച്ച 1977 ല്‍ ഭരണപക്ഷത്തെ വിറപ്പിച്ച 14 പേരില്‍ പ്രമുഖന്‍ മാണിയായിരുന്നു. ഭരണഘടനയും നിയമസഭാ ചട്ടങ്ങളും ഇല്ലാതെ മാണി നിയമസഭയില്‍ എത്തിയതായി അറിയില്ലെന്നാണ് നിയമസഭയിലെ ഉദ്യോഗസ്ഥര്‍ ഓര്‍മിക്കുന്നത്. ആധികാരികത ഉറപ്പു വരുത്താതെ ഒരു രേഖയും മാണിയും സഭയില്‍ അവതരിപ്പിക്കില്ല. നിയമസഭാ ലൈബ്രറി ഏറ്റവും നന്നായി ഉപയോഗപ്പെടുത്തിയിരുന്നയാളാണ് മാണിയെന്ന് ലൈബ്രറി ജീവനക്കാരും പറയുന്നത്. പുതുതലമുറക്ക് മാതൃകയായ നിയമസഭാ സാമാജികനെയാണ് മാണിയുടെ വിയോഗത്തിലൂടെ സംസ്ഥാനത്തിന് നഷ്ടമായത്.

Also read: കെ.എം മാണി- ബജറ്റ് അവതരണത്തില്‍ റെക്കോര്‍ഡിട്ട നേതാവ്

Also read: മാണി സാറിന്‍റെ സഭാ അംഗത്വവും റെക്കോര്‍ഡുകളും

Also read: കെ.എം മാണി അന്തരിച്ചു; വിടവാങ്ങിയത് ആറര പതിറ്റാണ്ട് കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞു നിന്ന അതികായന്‍