LiveTV

Live

Kerala

പാലായിലേക്ക് അന്ത്യയാത്ര; ഒരുനോക്ക് കാണാന്‍ ആയിരങ്ങള്‍

പാലാ കത്തീഡ്രല്‍ പള്ളിയില്‍ നാളെ മൂന്നിനാണ് സംസ്കാരം.

പാലായിലേക്ക് അന്ത്യയാത്ര; ഒരുനോക്ക് കാണാന്‍ ആയിരങ്ങള്‍

കെ.എം മാണിയുടെ ഭൌതിക ശരീരം ഏറ്റുവാങ്ങാന്‍ തയ്യാറെടുത്ത് പാലാ. വിലാപയാത്രയ്ക്ക് മണിക്കൂറുകള്‍ താമസം ഉണ്ടായതിനാല്‍ രാത്രി വൈകിയാകും പാലായില്‍ കെ.എം മാണിയുടെ ഭൌതിക ശരീരം എത്തുക. പാലാ ടൌണ്‍ഹാളില്‍ നേരത്തെ നിശ്ചയിച്ചിരുന്ന പൊതുദര്‍ശനം ഒഴിവാക്കി. പാലാ കത്തീഡ്രല്‍ പള്ളിയില്‍ നാളെ മൂന്നിനാണ് സംസ്കാരം.

പാലായുടെ മാണിക്യത്തെ അവസാനമായി ഒരുനോക്ക് കാണാന്‍ നിരവധി ആളുകളാണ് വഴിയരികില്‍ കാത്തുനില്‍ക്കുന്നത്. സ്വന്തം തട്ടകത്തിലേക്ക് കെ.എം മാണിയുടെ അവസാന യാത്ര രാത്രി ഏറെ വൈകിയാകും എത്തിച്ചേരുക. പാലാ ടൌണ്‍ഹാളിനുള്ളില്‍ നേരത്തെ നിശ്ചയിച്ചിരുന്ന പൊതുദര്‍ശനം ഒഴിവാക്കി ഹാളിന് മുമ്പില്‍തന്നെ പൊതുജനങ്ങള്‍ക്ക് കാണാന്‍ അവസരമുണ്ടാക്കും. നാലര മണിയോടെ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കെ.എം മാണിയുടെ പാലായിലെ വസതിയിലെത്തി.

രാത്രി കരിങ്ങോഴയ്ക്കല്‍ വീട്ടില്‍ തന്നെവെയ്ക്കുന്ന ഭൌതിക ശരീരത്തില്‍ പാലാ നിവാസികള്‍ക്കും മറ്റും അന്തിമോപചാരം അര്‍പ്പിക്കുന്നതിന് നാളെ രാവിലെ അവസരം ഒരുക്കും. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കാണ് പാലാ കത്തീഡ്രല്‍ പള്ളിയില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ കെ.എം മാണിയുടെ ഭൌതിക ശരീരം സംസ്കരിക്കുക.