LiveTV

Live

Kerala

എതിരാളികളെ പോലും സുഹൃത്തുക്കളാക്കാന്‍ ചാതുര്യമുള്ള നേതാവ്

എതിരാളികളെ പോലും സുഹൃത്തുക്കളാക്കാന്‍ ചാതുര്യമുള്ള ആ നേതാവിന്‍റെ വിടവ് കേരള രാഷ്ട്രീയത്തില്‍ നികത്താനാകാത്തതാകും.

എതിരാളികളെ പോലും സുഹൃത്തുക്കളാക്കാന്‍ ചാതുര്യമുള്ള നേതാവ്

ഔദ്യോഗിക തിരക്കുകളില്ലാത്തപ്പോള്‍ കരിങ്ങോഴയ്ക്കല്‍ വീടിന്‍റെ ആദ്യ മുറിയിലായിരുന്നു കെ.എം മാണിയുടെ ജീവിതം. നിയമവും സാമ്പത്തികശാസ്ത്രവും അടങ്ങുന്ന പുസ്തകങ്ങളുടെ ശേഖരം അടങ്ങുന്ന ലൈബ്രറിയിലെ വായനയും എഴുത്തും പതിവ് കാഴ്ചയായിരുന്നു. പതിറ്റാണ്ടുകളായി കൂടെയുണ്ടായിരുന്ന പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളുള്‍പ്പെടെയുള്ളവരെ കെ.എം മാണിയുടെ വിയോഗം അതീവ ദുഖത്തിലാഴ്ത്തി.

പതിവ് തെറ്റാതെ എല്ലാ ദിനവും കെഎം മാണി ഈ പുസ്തകശാലയ്ക്കുള്ളിലുണ്ടാകും. കാണാനെത്തുന്നവരെ സ്വീകരിച്ച് ഇരുത്തുന്നതും ഈ മുറിയില്‍ തന്നെ. ഔദ്യോഗിക ജീവിതത്തിന്‍റെ തിരക്കുകള്‍ക്കിടയിലും എഴുത്തിലും വായനയിലും ശ്രദ്ധ ഊന്നിയിരുന്ന നിയമജ്ഞന്‍, സാമ്പത്തിക വിദഗ്ധന്‍. അതുകൊണ്ടുതന്നെ ഇത്തരം വിഷയങ്ങളിലെ പുസ്തകങ്ങളാണ് മുറിയിലെ കൈയെത്തും ദൂരത്തുള്ള ശേഖരത്തിലുള്ളത്.

പതിറ്റാണ്ടുകളായി കണ്ണും കാതും കൈയുമായിരുന്ന പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ തങ്ങളുടെ മാണിസാറിന്‍റെ മരിക്കാത്ത ഓര്‍മകളിലാണ്. എതിരാളികളെ പോലും സുഹൃത്തുക്കളാക്കാന്‍ ചാതുര്യമുള്ള ആ നേതാവിന്‍റെ വിടവ് കേരള രാഷ്ട്രീയത്തില്‍ നികത്താനാകാത്തതാകും.