LiveTV

Live

Kerala

കുഞ്ഞിനെ പട്ടിണിക്കിട്ട് മര്‍ദ്ധിച്ച സംഭവത്തില്‍ പൊലീസ് കേസെടുക്കുന്നില്ലെന്ന് പരാതി

മുത്തശി പട്ടിണിക്കിട്ടു മര്‍ദ്ദിച്ചിരുന്ന ബാലികക്ക് ശീരീരിക വൈകല്യങ്ങളുള്ളതായി കണ്ടെത്തിയിട്ടുണ്ട്

കുഞ്ഞിനെ പട്ടിണിക്കിട്ട് മര്‍ദ്ധിച്ച സംഭവത്തില്‍ പൊലീസ് കേസെടുക്കുന്നില്ലെന്ന് പരാതി

മലപ്പുറം വണ്ടൂരിൽ മൂന്നര വയസുകാരിയെ പട്ടിണിക്കിട്ട് മർദിച്ച സംഭവത്തിൽ പൊലീസ് കേസെടുക്കുന്നില്ലെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി. കുട്ടിയ്ക്ക് എതിരായ ക്രൂരത അറിഞ്ഞിട്ടും ഇടപെടാതിരുന്ന ശിശുവികസന ഓഫീസർമാർക്ക് എതിരെ നടപടിയെടുക്കുമെന്ന് സി.ഡബ്ല്യു.സി ചെയർമാൻ പറഞ്ഞു.

ചൈല്‍ഡ് ലൈനിന്റെ ഇടപെടലോടെ കാളികാവ് നാലുസെന്റ് കോളനിയില്‍ നിന്ന് രക്ഷിച്ച മൂന്നര വയസുകാരി നിരന്തരമായ പീഡനത്താലും പോഷകാഹാരക്കുറവിനാലും തീര്‍ത്തും അവശ നിലയിലാണ്. മുത്തശി പട്ടിണിക്കിട്ടു മര്‍ദ്ദിച്ചിരുന്ന ബാലികക്ക് ശീരീരിക വൈകല്യങ്ങളുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ചികിത്സ ഉൾപ്പടെ നൽകി കുട്ടിയെ സാധാരണനിലയിലേക്ക് കൊണ്ടുവരാൻ ശ്രമം നടക്കുന്നുണ്ടെങ്കിലും കുറ്റക്കാർക്കെതിരെ പോലീസ് നടപടി എടുക്കുന്നില്ല എന്നാണ് ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ ആക്ഷേപം.

മർദിച്ചവർക്കെതിരെ സ്വമേധയാ കേസെടുക്കാൻ വകുപ്പുകൾ ഉണ്ടായിട്ടും പോലീസ് തയ്യാറാകുന്നില്ലെന്നും ഈ വാദം അംഗീകരിക്കാനാകില്ലെന്നും ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ പറഞ്ഞു. പോലിസ് ഇതുവരെ സംഭവത്തില്‍ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കേസെടുത്തിട്ടില്ല.

കുട്ടിക്കെതിരായ ക്രൂരത അറിഞ്ഞിട്ടും ഇടപെടാതിരുന്ന ശിശുവികസന ഓഫീസർമാർക്കെതിരെ നടപടിയുണ്ടാകുമെന്നും സി.ഡബ്ല്യു.സി വ്യക്തമാക്കുന്നു. നിലവിൽ ശിശു പരിപാലന കേന്ദ്രത്തിലേക്ക് മാറ്റിയ കുട്ടിയുടെ പൂർണ്ണ ആരോഗ്യാവസ്ഥ വീണ്ടെടുക്കുന്നതിന് ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ വിദഗ്ധ ചികിത്സ നിശ്ചയിക്കും.