LiveTV

Live

Kerala

മസാല ബോണ്ട്: പ്രതിപക്ഷത്തിന്‍റേത് ദേശദ്രോഹ നടപടിയെന്ന് തോമസ് ഐസക്

ആദ്യ ബജറ്റ് പ്രസംഗത്തിൽ തന്നെ മസാല ബോണ്ടിനെ കുറിച്ച് വിശദമായി പറഞ്ഞതാണെന്നും പണം കടമെടുത്താൽ പലിശ നൽകേണ്ടി വരുമെന്നും തോമസ് ഐസക് 

മസാല ബോണ്ട്: പ്രതിപക്ഷത്തിന്‍റേത് ദേശദ്രോഹ നടപടിയെന്ന് തോമസ് ഐസക്

മസാല ബോണ്ടില്‍ പ്രതിപക്ഷത്തിന്‍റേത് ദേശദ്രോഹ നടപടിയെന്ന് ധനമന്ത്രി തോമസ് ഐസക്. അന്ധമായ വികസന വിരോധമാണ് മസാല ബോണ്ട് എതിര്‍ക്കുന്നതിന് പിന്നിലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മസാല ബോണ്ട് സംബന്ധിച്ച പ്രതിപക്ഷത്തിന്‍റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു തോമസ് ഐസക്. മസാല ബോണ്ടിന്‍റെ കാലാവധി എത്രയാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മസാല ബോണ്ട് ലിസ്റ്റ് ചെയ്യുന്നതിന് മുമ്പ് കനേഡിയന്‍ കമ്പനി എങ്ങനെ വിവരം അറിഞ്ഞുവെന്നും ഇടതു മുന്നണിയിലോ മന്ത്രിസഭയിലോ ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തിയോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

ആദ്യ ബജറ്റ് പ്രസംഗത്തിൽ തന്നെ മസാല ബോണ്ടിനെ കുറിച്ച് വിശദമായി പറഞ്ഞതാണെന്നും പണം കടമെടുത്താൽ പലിശ നൽകേണ്ടി വരുമെന്നും ഐസക് കൊല്ലത്ത് പ്രതികരിച്ചു.