LiveTV

Live

Kerala

കെ.എം മാണിയുടെ വിയോഗം നികത്താനാകാത്ത നഷ്ടം: മുഖ്യമന്ത്രി

സംസ്ഥാനത്തിന്‍റെയാകെ ആദരവ് അദ്ദേഹത്തിന് അര്‍പ്പിക്കുന്നതിനൊപ്പം നിര്യാണത്തില്‍ അഗാധമായ ദു:ഖവും അനുശോചനവും രേഖപ്പെടുത്തുന്നുവെന്ന് മുഖ്യമന്ത്രി

കെ.എം മാണിയുടെ വിയോഗം നികത്താനാകാത്ത നഷ്ടം: മുഖ്യമന്ത്രി

കെ എം മാണിയുടെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. മാണിയുടെ വിയോഗം കേരളത്തിന് നികത്താനാകാത്ത നഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.

“കെ.എം.മാണി ദീര്‍ഘകാലമായി നമ്മുടെ സംസ്ഥാനത്തെ നിയമസഭാംഗമാണ്. തുടര്‍ച്ചയായി ധനകാര്യമന്ത്രി സ്ഥാനം വഹിച്ച് നല്ല രീതിയില്‍ ഭരണകാര്യം നിര്‍വഹിച്ചു നല്ല പേര് സമ്പാദിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ഈ ഘട്ടത്തില്‍ സംസ്ഥാനത്തിന്‍റെയാകെ ആദരവ് അദ്ദേഹത്തിന് അര്‍പ്പിക്കുന്നതിനൊപ്പം നിര്യാണത്തില്‍ അഗാധമായ ദു:ഖവും അനുശോചനവും രേഖപ്പെടുത്തുന്നു”- മുഖ്യമന്ത്രി പറഞ്ഞു.