LiveTV

Live

Kerala

എന്‍.ഐ.ആര്‍.എഫ് റാങ്കിങ്ങ് കേരളത്തില്‍ കേരളസര്‍വകലാശാല ഒന്നാമത്

ദേശീയ തലത്തില്‍ മദ്രാസ് ഐ.ഐ.ടി ഒന്നാമതും, ബംഗളൂരു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് രണ്ടാമതും, കേരളസര്‍വകലാശാല 35-ാം റാങ്കും നേടി.

എന്‍.ഐ.ആര്‍.എഫ് റാങ്കിങ്ങ് കേരളത്തില്‍  കേരളസര്‍വകലാശാല ഒന്നാമത്

എന്‍.ഐ.ആര്‍.എഫ് റാങ്കിങ്ങ് കേരളത്തില്‍ കേരളസര്‍വകലാശാല ഒന്നാമത്. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം വിലയിരുത്തുന്ന കേന്ദ്ര സര്‍ക്കാരിന്‍റെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ റാങ്കിംങ് ഫ്രയിം വര്‍ക്കിന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് കേരളത്തില്‍ കേരളസര്‍വകലാശാല ഒന്നാമതെത്തിയത്.

സര്‍വകലാശാലകള്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ നിലമെച്ചപ്പെടുത്തിയിട്ടുണ്ട്. ദേശീയ തലത്തില്‍ സര്‍വകലാശാല വിഭാഗത്തില്‍ ബംഗളൂരു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിനാണ് ഒന്നാം റാങ്ക്. ന്യൂഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലക്കാണ് രണ്ടാം റാങ്ക്. ദേശീയ തലത്തില്‍ മദ്രാസ് ഐ.ഐ.ടി ഒന്നാമതും, ബംഗളൂരു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് രണ്ടാമതും, കേരളസര്‍വകലാശാല 35-ാം റാങ്കും നേടി.

ആദ്യത്തെ നൂറ് സര്‍വകലാശാലകളുടെ ലിസ്റ്റിലാണ് കേരളം 22-ാം സ്ഥാനത്തെത്തിയിരിക്കുന്നത്. 30-ാം റാങ്ക് ലഭിച്ച എം.ജി സര്‍വകലാശാലക്കാണ് കേരളത്തില്‍ രണ്ടാം റാങ്ക്. കാലിക്കറ്റ് സര്‍വകലാശാല മൂന്നാം സ്ഥാനത്തെത്തി. ആദ്യ 100 കോളേജുകളുടെ പട്ടികയില്‍ കേരളത്തിലെ 18 കോളേജുകള്‍ ഇടംനേടി. കേരളത്തില്‍ കോളേജുകളുടെ റാങ്കിങ്ങില്‍ തിരുവനന്തപുരം യൂണിവേഴ്സ്റ്റി കോളേജിന് ഒന്നാം റാങ്കും മാര്‍ഇവാനിയോസ് കോളേജിന് രണ്ടാം റാങ്കും ലഭിച്ചു .

എന്‍ജിനീയറിങ്ങ് സ്ഥാപനങ്ങളുടെ പട്ടികയില്‍ കോഴിക്കോട് എന്‍.ഐ.ടിയാണ് ഒന്നാമതെത്തിയിരിക്കുന്നത്. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്‍റ് ടെക്നോളജി രണ്ടാമതും എത്തി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ സര്‍വകലാശാലകള്‍ മികച്ച നിലവാരം പുലര്‍ത്തിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.