LiveTV

Live

Kerala

മൂന്നര വയസ്സുകാരിയെ പട്ടിണിക്കിട്ട സംഭവം: ശിശുക്ഷേമ സമിതി റിപ്പോർട്ട് തേടി

പോഷകാഹാരക്കുറവ് ഉൾപ്പെടെ കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ

 മൂന്നര വയസ്സുകാരിയെ പട്ടിണിക്കിട്ട സംഭവം: ശിശുക്ഷേമ  സമിതി റിപ്പോർട്ട് തേടി

മലപ്പുറം കാളികാവിൽ മൂന്നര വയസ്സുകാരിയെ പട്ടിണിക്കിട്ട് പീഡിപ്പിച്ച സംഭവത്തില്‍ ശിശുക്ഷേമ സമിതി വിശദമായ റിപ്പോർട്ട് തേടി. പോഷകാഹാരക്കുറവ് ഉൾപ്പെടെ കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ കുട്ടിയുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച പരിശോധനകൾ ഉടൻ നടക്കും.

ചൈൽഡ് ലൈൻ പ്രവർത്തകർ ഇടപെട്ട് ശിശുക്ഷേമ സമിതിയുടെ മുന്നിൽ ഹാജരാക്കിയ പീഡനത്തിനിരയായ കുട്ടിയുടെ ആരോഗ്യ പരിശോധനയ്ക്കാണ് പ്രഥമ പരിഗണന. പോഷകാഹാരക്കുറവും ആരോഗ്യപ്രശ്നങ്ങളും കണ്ടെത്തി അടിയന്തര ചികിത്സ ലഭ്യമാക്കുന്നതിന് ജില്ലാ മെഡിക്കൽ ഓഫീസറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ വിദഗ്ധ സമിതിയുടെ നേതൃത്വത്തിലാകും കുട്ടിയുടെ ആരോഗ്യ പരിശോധന നടത്തുക. ശേഷം ചികിൽസയിലേക്ക് കടക്കും.

ജുവനൈൽ പൊലീസിനോടും ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിനോടും ശിശുക്ഷേമ സമിതി വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ട്. കുട്ടിയുടെ ശരീരത്തിൽ നേരത്തെ മർദ്ദനമേറ്റ പാടുകൾ ഉള്ളതിനാൽ ഇക്കാര്യത്തിലും വിശദമായ അന്വേഷണം നടക്കും. ഇതിന്‍റെ അടിസ്ഥാനത്തിലായിരിക്കും കേസ് ചുമത്തുന്നതുൾപ്പടെയുള്ള മറ്റു നടപടികളിലേക്ക് കടക്കുക. ഭക്ഷണം നൽകാതെയും മറ്റും ഏറെക്കാലമായി കുട്ടിക്ക് പീഡനം ഏൽക്കേണ്ടി വന്നിട്ടുണ്ട് എന്നാണ് പ്രാഥമിക വിലയിരുത്തൽ. നിലവിൽ കുട്ടിയെയും സഹോദരങ്ങളെയും മാതാവിനെയും വിവിധ സംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.