LiveTV

Live

Kerala

സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ വാഹനാപകടം; 7 പേര്‍ മരിച്ചു

ഇന്നലെ രാത്രി 10 മണിയോടെയാണ് അപകടം

 സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ വാഹനാപകടം; 7 പേര്‍ മരിച്ചു

സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ ഉണ്ടായ വാഹനാപകടങ്ങളിൽ ഏഴ് പേർ മരിച്ചു. മലപ്പുറത്ത് ഇന്നലെ രാത്രിയുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരാണ് മരിച്ചത്. കൊച്ചിയില്‍ അപകടത്തില്‍ മരിച്ചത് വഴിയാത്രക്കാരനാണ്.

കൊച്ചി നെട്ടൂരിൽ ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് നിർത്തിയിട്ട ലോറിയിൽ മറ്റൊരു ലോറി ഇടിച്ച് അപകടമുണ്ടായത്. അപകടത്തിൽ ലോറി ഡ്രൈവർ കന്യാകുമാരി സ്വദേശി വർഗീസ് ക്ലീനർ ജോൺ എന്നിവർ മരണപ്പെട്ടു. ഡ്രൈവർ ഉറങ്ങി പോയതാവാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. കൊച്ചി മരടിൽ വഴിയാത്രക്കാരൻ കാറിടിച്ച് മരിച്ചു. വണ്ടിപ്പെരിയാർ സ്വദേശി പി.കെ. രമേശനാണ് മരിച്ചത്. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു.

മലപ്പുറം പെരിന്തൽമണ്ണ രാമപുരം പനങ്ങാങ്ങരയിൽ കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. മലപ്പുറത്ത് നിന്ന് പെരിന്തൽമണ്ണയിലേക്ക് പോകുകയായിരുന്ന കാർ പനങ്ങാങ്ങരയിൽ ടാങ്കർ ലോറിയെ മറികടക്കുന്നതിനിടെ എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. താഴെക്കാട് അരക്കുപറമ്പ് സൈതാലിയുടെ മകൻ ഹംസക്കുട്ടി മകൻ ബാദുഷ മകൾ ഹർഷിന എന്നിവരാണ് മരിച്ചത്. പത്തനംതിട്ട റാന്നിയിൽ ടിപ്പറി നടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരൻ മരിച്ചു. പൊന്തൻപുഴ അലപ്ര സ്വദേശി രാജുവാണ് മരിച്ചത്.