LiveTV

Live

Kerala

മാണി സാറിന്‍റെ സഭാ അംഗത്വവും റെക്കോര്‍ഡുകളും

41 വര്‍ഷം എം.പി ആയിരുന്ന ഇന്ദ്രജിത് ഗുപ്തയാണ് മാണിക്ക് പിന്നില്‍ വരുന്നയാള്‍

മാണി സാറിന്‍റെ സഭാ അംഗത്വവും റെക്കോര്‍ഡുകളും

52 വര്‍ഷം നിയമസഭാ സാമാജികനായിരുന്ന കെ എം മാണിയുടെ നിയമസഭാംഗത്വം ലോകത്തെ അപൂര്‍വത. 1965ല്‍ പാലയില്‍ നിന്നാണ് മാണി ആദ്യമായി തെരഞ്ഞെടുക്കപ്പെടുന്നത്. ആര്‍ക്കും ഭൂരിപക്ഷമില്ലാത്തതിനാല്‍ മന്ത്രിസഭ രൂപികരിച്ചില്ല. നിയമസഭയും ചേര്‍ന്നില്ല. 67ന് വീണ്ടും തെരഞ്ഞെടുപ്പ് നടന്നു. അന്ന് വിജയിച്ചാണ് കെ.എം മാണി ആദ്യമായി നിയമസഭാ അംഗമായി സത്യപ്രതിജ്ഞ ചെയ്യുന്നത്. തുടര്‍ന്നങ്ങോട്ട് നടന്ന തെരഞ്ഞെടുപ്പുകളില്‍ പാലയില്‍ നിന്ന് മാണി മാത്രമേ ജയിച്ചിട്ടുള്ളൂ. 2017 മാര്‍ച്ച് 13ന് അദ്ദേഹം നിയമസഭാ സാമാജികനായതിന്‍റെ 50 വര്‍ഷം പൂര്‍ത്തിയായി. ഇപ്പോള്‍ അദ്ദേഹം മരണപ്പെട്ടപ്പോള്‍ 52 വര്‍ഷം നിയമസഭാ സാമാജികനായി ഇന്ത്യയിലെ ഏക വ്യക്തി എന്ന റിക്കോര്‍ഡോടു കൂടിയാണ് കെ.എം മാണി സൃഷ്ടിച്ചത്. തുടര്‍ച്ചയായി ജയിച്ചു എന്നു മാത്രമല്ല, ഒരേ മണ്ഡലത്തെ പ്രതിനിധീരിച്ചു എന്നതും അപൂര്‍വതയാണ്.

പാര്‍ട്ടി മാറി, മുന്നണി മാറി പക്ഷെ പാല മാണിയെ മാത്രമേ വരിച്ചുള്ളു. നിയമസഭകളില്‍ മാത്രമല്ല പാര്‍ലമെന്‍റിലും ഇത്രയും കാലം സാമാജികനായി മറ്റൊരു വ്യക്തിയില്ല. 41 വര്‍ഷം എം.പി ആയിരുന്ന ഇന്ദ്രജിത് ഗുപ്തയാണ് മാണിക്ക് പിന്നില്‍ വരുന്നയാള്‍. അമേരിക്കയിലെ വിസ്കോന്‍സിന്‍ സെനറ്റില്‍ 1962 മുതല്‍ ജയിച്ച ഇപ്പോഴും സെനറ്റില്‍ തുടരുന്ന ഫ്രെഡ് റിസര്‍ ആണ് മാണിക്ക് മുന്നില്‍ ലോകത്തിലുള്ളത്. ഈ അര്‍ത്ഥത്തില്‍ ഇന്ത്യയിലെ ഫ്രെഡ് റിസര്‍ ആണ് കെ.എം മാണി എന്ന് പറയാറുണ്ട്.

മാണിയുടെ റെക്കോര്‍ഡുകള്‍ ഇങ്ങനെ

  • ഏറ്റവും കൂടുതില്‍ വര്‍ഷം നിയമസഭാ സാമാജികനായിരുന്നയാള്‍.
  • 12 ബജറ്റുകള്‍
  • ഏറ്റവും കൂടുതല്‍ തവണ മന്ത്രിയായിരുന്നയാള്‍ (12 തവണ)
  • മന്ത്രിസഭകളില്‍ ഏറ്റവും കൂടുതല്‍ തവണ ഒരു മണ്ഡലത്തെ പ്രതിനിധീകരിച്ചയാള്‍ (പാലായില്‍ നിന്ന് 13 തവണ വിജയിച്ചു)
  • ഏറ്റവും കൂടുതല്‍ തവണ ധനമന്ത്രിയായിരുന്നയാള്‍ (6 തവണ)