LiveTV

Live

Kerala

“വല്ലതും കഴിച്ചോ?’’ പൊലീസ് ഓഫീസറുടെ കുശലാന്വേഷണം സോഷ്യല്‍ മീഡിയയില്‍ വൈറല്‍

അതിരപ്പള്ളിയിലേക്ക് ബൈക്കില്‍ ട്രിപ്പിനു പോകുന്ന യുവാക്കളോടാണ് പൊലീസിന്‍റെ കുശലാന്വേഷണം

“വല്ലതും കഴിച്ചോ?’’ പൊലീസ് ഓഫീസറുടെ കുശലാന്വേഷണം സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ട്രാഫിക് പൊലീസിന്‍റെ പ്രധാന ഇരകളാണ് ബൈക്ക് യാത്രക്കാര്‍. പക്ഷേ അതിന് പൊലീസുകാരനെ മാത്രം കുറ്റംപറഞ്ഞിട്ടും കാര്യമില്ല. എങ്കിലും പൊതുവെ ബൈക്കില്‍ ട്രിപ്പിനു പോകുന്ന യുവാക്കളെ കാണുന്നതു തന്നെ പൊലീസുകാർക്ക് അലർജിയാണെന്നാണ് പറയപ്പെടാറ്. എന്നാല്‍ അതേ പൊലീസുകാര്‍ കുശലാന്വേഷണം തുടങ്ങിയാല്‍ എങ്ങനെ ഉണ്ടാകും. അത്തരമൊരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

അതിരപ്പള്ളിയിലേക്ക് ബൈക്കില്‍ ട്രിപ്പിനു പോകുന്ന യുവാക്കളോടാണ് പൊലീസിന്‍റെ കുശലാന്വേഷണം. യാത്രാമധ്യേ ട്രാഫിക് പൊലീസിന്‍റെ പെട്രോളിങ് വാഹനം ഇവരുടെ അരികിലെത്തുന്നത് വീഡിയോയില്‍ കാണാം. ജീപ്പിൽ എസ്.ഐയും ഉണ്ടായിരുന്നു. എന്തെങ്കിലും തെറ്റ് കണ്ടിട്ടാണോ പൊലീസിന്‍റെ പെട്രോളിങ് വാഹനം തങ്ങളുടെ അരികിലേക്ക് വരുന്നത് എന്ന് പേടിച്ച് നിന്ന യുവാക്കളെ അമ്പരപ്പിച്ചുകൊണ്ട് ജീപ്പിലിരുന്ന് എസ്.ഐ കുശലാന്വേഷണം തുടങ്ങി. എവിടെ നിന്നും വരുന്നു, എങ്ങോട്ടു പോകുന്നു എന്നൊക്കെയുള്ള പതിവ് ചോദ്യങ്ങൾക്കൊപ്പമാണ് യുവാക്കളുടെയും സോഷ്യല്‍ മീഡിയയുടെയും ഹൃദയം കീഴടക്കിയ ആ ചോദ്യം അദ്ദേഹം ചോദിക്കുന്നത്: “നിങ്ങൾ വല്ലതും കഴിച്ചോ?" പൊലീസ് ഓഫീസറുടെയടുത്തു നിന്നും ഇത്തരത്തിൽ വാത്സല്യം നിറഞ്ഞൊരു ചോദ്യം കേട്ട് അമ്പരക്കുന്ന യുവാക്കളെ വീഡിയോയില്‍ കാണാം.

യൂട്യൂബില്‍ അപ് ലോഡ് ചെയ്‍ത വീഡിയോ നിമിഷങ്ങള്‍ക്കം വൈറലായി. നിരവധി പേരാണ് ഈ വീഡിയോ നവമാധ്യമങ്ങളില്‍ പങ്കു വയ്ക്കുന്നത്. ആലുവ ട്രാഫിക് എസ്.ഐ കബീർ ആണ് വീഡിയോയിലെ താരം.