LiveTV

Live

Kerala

മാധ്യമങ്ങളിലെ തെരഞ്ഞെടുപ്പ് സര്‍വെകളെ തള്ളി മുഖ്യമന്ത്രി

തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് വേണ്ടി മാധ്യമങ്ങളെ വിലക്കെടുക്കാൻ ശ്രമം നടക്കുന്നു. 

മാധ്യമങ്ങളിലെ തെരഞ്ഞെടുപ്പ് സര്‍വെകളെ തള്ളി മുഖ്യമന്ത്രി

മാധ്യമങ്ങളിലെ അഭിപ്രായ സർവേകളെ തള്ളി മുഖ്യമന്ത്രി. പ്രചാരണത്തില്‍ താഴെപ്പോയവരെ ഉയര്‍ത്തിക്കൊണ്ടുവരാനാണ് ഇത്തരം സര്‍വേകളെന്ന് പിണറായി വിജയന്‍ കുറ്റപ്പെടുത്തി. ചില രാഷ്ട്രീയ പാർട്ടികൾ മാധ്യമങ്ങളെ വിലക്കെടുക്കാൻ ശ്രമിക്കുന്നുവെന്നും പിണറായി വിജയൻ പറഞ്ഞു. എന്നാല്‍ മാധ്യമങ്ങളെ വിലക്കെടുക്കുകയാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെന്ന് നീചമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു.

സംസ്ഥാനത്തെ ലോകസഭ തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമങ്ങൾ അഭിപ്രായ സർവേ ഫലങ്ങൾ പുറത്ത് വിട്ടിരുന്നു. യു.ഡി.എഫി.ന് മുൻതൂക്കം നൽകുന്നതായിരുന്നു പല സർവേ ഫലങ്ങളും. ഇതിന് പിന്നെലെയാണ് പരസ്യ പ്രതികരണവുമായി മുഖ്യമന്ത്രി രംഗത്തെത്തിയത്. വീണ് കിടക്കുന്നവരെ ഉയർത്തിക്കൊണ്ട് വരാനാണ് ഇത്തരം സർവേകൾക്കൊണ്ട് ഉദ്ദേശിക്കുന്നുതെന്നും പിണറായി വിജയൻ പറഞ്ഞു. ഇത്തവണ സംസ്ഥാനത്ത് പതിനെട്ടിലധികം സീറ്റുകൾ ലഭിക്കുമെന്നും പിണറായി വിജയൻ പറഞ്ഞു. എന്നാൽ മുഖ്യമന്ത്രിയുടെ പരാമർശത്തോടുള്ള പ്രതിപക്ഷ നേതാവിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.