LiveTV

Live

Kerala

ഇനി 13 നാള്‍; ഇലക്ഷന്‍ ചൂടില്‍ ചുട്ടുപൊള്ളി കേരളം

സ്ഥാനാര്‍ഥികളുടെ അന്തിമ ചിത്രം വ്യക്തമായപ്പോള്‍ 227 പേരാണ് മത്സരരംഗത്തുള്ളത്

ഇനി 13 നാള്‍; ഇലക്ഷന്‍ ചൂടില്‍ ചുട്ടുപൊള്ളി കേരളം

ലോക്സഭ തെരഞ്ഞെടുപ്പിന് 13 ദിവസം മാത്രം ബാക്കിനില്‍ക്കെ കേരളത്തിലെ പ്രചാരണരംഗം ചൂട് പിടിക്കുന്നു. സ്ഥാനാര്‍ഥികളുടെ അന്തിമ ചിത്രം വ്യക്തമായപ്പോള്‍ 227 പേരാണ് മത്സരരംഗത്തുള്ളത്. വരും ദിവസങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവര്‍ പ്രചാരണത്തിന് കേരളത്തിലെത്തുന്നുണ്ട്.

പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം കഴിഞ്ഞതോടെ കേരളത്തിലെ 20 മണ്ഡലങ്ങളിലേക്ക് ജനവധി തേടുന്നത് 227 പേരാണ്. 20 പേര്‍ മത്സരിക്കുന്ന വയനാട്ടിലാണ് ഏറ്റവുമധികം സ്ഥാനാര്‍ഥികളുള്ളത്. ആറ് പേര്‍ മത്സരിക്കുന്ന ആലത്തൂരിലാണ് ഏറ്റവും കുറവ് സ്ഥാനാര്‍ഥികളുള്ളത്‍. കേരള ജനത പോളിങ് ബുത്തിലേക്ക് എത്താന്‍ 13 ദിവസം മാത്രം ബാക്കിയുള്ളപ്പോള്‍ തെരഞ്ഞെടുപ്പ് പ്രചാരണ രംഗവും ചൂടേറിയതായിട്ടുണ്ട്. ഓരോ ദിവസവും പ്രചാരണ വിഷയങ്ങളും മാറി മാറി വരുകയാണ്.

ബി.ജെ.പിക്കും കോണ്‍ഗ്രസിനുമെതിരെ ഇടത്പക്ഷം പ്രചാരണം നടത്തുമ്പോള്‍ കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനുമെതിരായ ആരോപണങ്ങളാണ് യു.ഡി.എഫ് ഉയര്‍ത്തുന്നത്. എല്‍.ഡി.എഫിനും യു.ഡി.എഫിനുമെതിരായ ആരോപണങ്ങളാണ് ബി.ജെ.പി ഉയര്‍ത്തുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ നേതാക്കള്‍ എത്തുന്നതോടെ പ്രചാരണം കൂടുതല്‍ ചൂട് പിടിക്കുമെന്ന പ്രതീക്ഷയിലാണ് മുന്നണികള്‍. ഈ ആഴ്ച അവസാനത്തോടെ നരേന്ദ്ര മോദി കേരളത്തിലെത്തുന്നുണ്ട്. അതിന് പിന്നാലെ തന്നെ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമെത്തും. 18ന് രാഹുല്‍ മത്സരിക്കുന്ന വയനാട്ടില്‍ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പ്രചാരണത്തിന് ഇറങ്ങും.