LiveTV

Live

Kerala

മസാലബോണ്ട് കനേഡിയന്‍ കമ്പനി മാത്രം വാങ്ങിയതെങ്ങനെയെന്ന് ചെന്നിത്തല

ബോണ്ട് ലിസ്റ്റ് ചെയ്യുന്നതിന് മുമ്പ് കനേഡിയന്‍ കമ്പനി എങ്ങനെ വിവരം അറിഞ്ഞെന്ന് ചോദിച്ച ചെന്നിത്തല പിണറായിയുടെ ലാവ്‍ലിനും അവിശുദ്ധ ബന്ധമുണ്ടെന്നും ആരോപിച്ചു

മസാലബോണ്ട് കനേഡിയന്‍ കമ്പനി മാത്രം വാങ്ങിയതെങ്ങനെയെന്ന് ചെന്നിത്തല

കിഫ്ബി പുറത്തിറക്കിയ മസാല ബോണ്ട് കനേഡിയന്‍ കമ്പനി മാത്രം വാങ്ങിയതെങ്ങനെയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബോണ്ട് ലിസ്റ്റ് ചെയ്യുന്നതിന് മുമ്പ് കനേഡിയന്‍ കമ്പനി എങ്ങനെ വിവരം അറിഞ്ഞെന്ന് ചോദിച്ച ചെന്നിത്തല പിണറായിയുടെ ലാവ്‍ലിനും അവിശുദ്ധ ബന്ധമുണ്ടെന്നും ആരോപിച്ചു. ഫണ്ട് നല്‍കുന്ന ഏജന്‍സി ആര്‍ക്കൊക്കെ പണം നല്‍കുന്നുവെന്ന് അന്വേഷിക്കലാണോ സര്‍ക്കാരിന്റെ പണിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം.

കിഫ്ബി പുറത്തിറക്കിയ മസാല ബോണ്ട് കനേഡിയന്‍ കമ്പനിയായ സി.ഡി.ബി.ക്യു വാങ്ങിയതിനെയാണ് പ്രതിപക്ഷനേതാവ് ചോദ്യം ചെയ്തത്. മസാല ബോണ്ട് ലിസ്റ്റ് ചെയ്യുന്നതിന് മുമ്പ് കനേഡിയന്‍ കമ്പനി എങ്ങനെ വിവരം അറിഞ്ഞു. ഇടതു മുന്നണിയിലോ മന്ത്രിസഭയിലോ ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തിയോയെന്നും പ്രതിപക്ഷനേതാവ് ചോദിച്ചു. മസാലബോണ്ടിന്റെ കാലാവധി എത്രയാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം.

എന്നാല്‍ ഫണ്ട് തരുന്ന ഏജന്‍സികള്‍ ആര്‍ക്കൊക്കെ പണം നല്‍കിയോയെന്ന് അന്വേഷിക്കലാണോ സര്‍ക്കാരിന്റെ ജോലിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.