LiveTV

Live

Kerala

അഭയക്കേസില്‍ രണ്ടു പ്രതികൾ വിചാരണ നേരിടണമെന്ന് ഹൈക്കോടതി

പ്രതികളായ ഫാദര്‍ തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി, എന്നിവർ വിചാരണ നേരിടണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. 

 അഭയക്കേസില്‍ രണ്ടു പ്രതികൾ വിചാരണ നേരിടണമെന്ന് ഹൈക്കോടതി

സിസ്റ്റര്‍ അഭയ കൊലക്കേസിലെ രണ്ടു പ്രതികൾ വിചാരണ നേരിടണമെന്ന് ഹൈക്കോടതി. പ്രതികളായ ഫാദര്‍ തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി, എന്നിവർ വിചാരണ നേരിടണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. എന്നാല്‍ രണ്ടാം പ്രതിയായിരുന്ന ജോസ് പുതൃക്കയിലിനെ വെറുതെവിട്ട വിധിക്കെതിരെ ജോമോന്‍ പുത്തന്‍പുരക്കല്‍ നല്‍കിയ ഹര‍ജി തള്ളി.

തങ്ങള്‍ക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നാരോപിച്ച് പ്രതികള്‍ സമര്‍പ്പിച്ച വിടുതല്‍ അപേക്ഷ വിചാരണ കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ കേസില്‍ വിചാരണ നേരിടണമെന്നാണ് ഹൈക്കോടതി നിര്‍ദേശം.

കേസിലെ   രണ്ടാം പ്രതിയായിരുന്ന ഫാദർ ജോസ് പൂത്തൃക്കയിലിനെ വിചാരണ കൂടാതെ വെറുതെ വിട്ടിരുന്നു. ഇതിനെതിരെ പൊതുപ്രവര്‍ത്തകനായ ജോമോൻ പുത്തന്‍പുരയ്ക്കല്‍ നല്‍കിയ ഹരജി ഹൈക്കോടതി തള്ളി. വിചാരണ കോടതിയുടെ നടപടി ഹൈക്കോടതി ശരിവെയ്ക്കുകയും ചെയ്തു.

അഭയ കേസിൽ തെളിവു നശിപ്പിച്ചതിനും ഗൂഢാലോചന നടത്തിയതിനും ഉള്ള കുറ്റത്തിന് ക്രൈംബ്രാഞ്ച് എസ്.പി ആയിരുന്ന കെ.ടി  മൈക്കിളിനെ നാലാം പ്രതി ആക്കിയ സി.ബി.ഐ കോടതി ഉത്തരവിനെതിരെ പ്രതി മൈക്കിൾ നൽകിയ അപ്പീല്‍ കോടതി അനുവദിച്ചു. മൈക്കിളിനെ ഈ ഘട്ടത്തില്‍ പ്രതി ചേര്‍ക്കേണ്ടതില്ലെന്നും വിചാരണ വേളയില്‍ ആവശ്യമെങ്കില്‍ നടപടി സ്വീകരിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. 1992 മാര്‍ച്ച് 27നാണ് കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റില്‍ അഭയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ലോക്കല്‍ പോലിസ് 17 ദിവസവും ക്രൈംബ്രാഞ്ച് ഒമ്പതര മാസവും അന്വേഷിച്ചു. തുടര്‍ന്ന് 1993 മാര്‍ച്ച് 29നാണ്
സി.ബി.
ഐ ഏറ്റെടുത്തത്
.