LiveTV

Live

Kerala

ചൗക്കീദാര്‍ രാജ്യത്തെ കൊള്ളയടിക്കുന്നു; മോദിക്കെതിരെ ആഞ്ഞടിച്ച് വി.എസ്

ആര്‍.എസ്. എസ് നിയോഗിച്ച ചൗക്കീദാര്‍ ഇന്ത്യയെ കൊള്ളയടിക്കുകയാണെന്ന് വി.എസ് പറഞ്ഞു

ചൗക്കീദാര്‍ രാജ്യത്തെ കൊള്ളയടിക്കുന്നു; മോദിക്കെതിരെ ആഞ്ഞടിച്ച് വി.എസ്

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വി.എസ് അച്യുതാനന്ദന്‍. ആര്‍.എസ്. എസ് നിയോഗിച്ച ചൗക്കീദാര്‍ ഇന്ത്യയെ കൊള്ളയടിക്കുകയാണെന്ന് വി.എസ് പറഞ്ഞു. രാജ്യത്ത് എന്താണ് സംഭവിക്കുന്നതെന്ന് ചൗക്കീദാറിന് അറിയില്ലെന്നും വി.എസ് കുറ്റപ്പെടുത്തി.

തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലം തെരഞ്ഞെടുപ്പ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു വി.എസ്. നിര്‍ണ്ണായകമായ തെരഞ്ഞെടുപ്പിനെയാണ് രാജ്യം നേരിടാന്‍ പോകുന്നത് എന്ന് പറ‍ഞ്ഞായിരുന്നു വി.എസ് പ്രസംഗം ആരംഭിച്ചത്. ഇന്ത്യയുടെ കാവല്‍ക്കാരന് രാജ്യത്ത് എന്താണ് സംഭവിക്കുന്നത് എന്ന് അറിയില്ലെന്ന് വി.എസ് കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് സര്‍ക്കാരിന്‍റെ അഴിമതിയാണ് സംഘപരിവാറിനെ അധികാരത്തിലെത്തിച്ചതെന്നും വി.എസ് പറഞ്ഞു .

വി.എസ് മോദിയെ കടന്നാക്രമിച്ചപ്പോള്‍ വീരേന്ദ്രകുമാര്‍ എം.പി രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ഥിത്വത്തെ ചോദ്യം ചെയ്തായിരുന്നു പ്രസംഗിച്ചത്. ബി.ജെ.പി യെ എതിര്‍ക്കുന്നുവെന്ന് പറയുന്ന രാഹുല്‍ ഗാന്ധി വയനാട്ടിനു പകരം തമിഴ്നാട്ടിലോ കര്‍ണാടകത്തിലോ ആയിരുന്നു മത്സരിക്കേണ്ടത് എന്ന് വീരേന്ദ്രകുമാര്‍ പറഞ്ഞു.