LiveTV

Live

Kerala

ആളുമാറി സംഘപരിവാര്‍ പൊങ്കാല; ഇത്തവണ ഇര അനുപമ പരമേശ്വരന്‍

കലക്ടര്‍ അനുപമയ്‌ക്കെതിരേയുള്ള പ്രതിഷേധം നടി അനുപമ പരമേശ്വരന്റെ പേജിലും 

ആളുമാറി സംഘപരിവാര്‍ പൊങ്കാല; ഇത്തവണ ഇര അനുപമ പരമേശ്വരന്‍

അനുപമ പരമേശ്വരന്റെ പേജില്‍ ഷെയര്‍ ചെയ്തിരിക്കുന്ന ചിത്രങ്ങളുടെ താഴെ വരുന്ന കമന്റുകള്‍ മുഴുവന്‍ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടവും ശബരിമലയുമാണ്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ച് അയ്യപ്പന്റെ പേര് പറഞ്ഞു വോട്ട് അഭ്യര്‍ത്ഥിച്ച തൃശൂര്‍ ലോക്‌സഭ മണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ഥി സുരേഷ് ഗോപിയോട് വിശദീകരണം ചോദിച്ച കലക്ടര്‍ അനുപമ ഐ.എ.എസിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണങ്ങളാണ് നടക്കുന്നത്. അനുപമയുടെ ഫേസ്ബുക്ക് പേജില്‍ കലക്ടറെ വിമര്‍ശിച്ചും ശരണം വിളിച്ചും പ്രതിഷേധം തീര്‍ക്കുകയാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍.

ആളുമാറി സംഘപരിവാര്‍ പൊങ്കാല; ഇത്തവണ ഇര അനുപമ പരമേശ്വരന്‍

നടി അനുപമ പരമേശ്വരന്റെ ഫേസ്ബുക്ക് പേജിലും ഇതേ പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട് എന്നതാണ് രസകരമായ മറ്റൊരു സംഗതി. നടിയുടെ ഫേസ്ബുക്ക് പേജിലും ശരണം വിളിയും ചീത്തവിളിയുമാണ്. അനുപമ പരമേശ്വരന്‍ കലക്ടര്‍ സ്ഥാനം രാജിവെക്കണമെന്നാണ് ചിലരുടെ ആവശ്യം. ഹിന്ദു സമുദായത്തോട് മാപ്പ് പറയണമെന്നു നിര്‍ബന്ധം പിടിക്കുന്നവരുമുണ്ട്. സംഘപരിവാര്‍ പ്രവര്‍ത്തകരുടെ പുതിയ പൊങ്കാലയില്‍ അത്ഭുതപ്പെട്ടിരിക്കുകയാകും നടിയെന്നാണ് സാമൂഹിക മാധ്യമങ്ങളിലെ രസകരമായ നിരീക്ഷണങ്ങള്‍. ഇതിന് മുമ്പും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ വ്യക്തികളെയും സ്ഥാപനങ്ങളെയും മാറി തെറിവിളിയും പൊങ്കാലയര്‍പ്പിച്ചിട്ടുണ്ട്. സര്‍ഫ് എക്സലിന്റെ മതസൌഹാര്‍ദ പരസ്യത്തില്‍ പ്രകോപിതരായ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ മൈക്രോസോഫ്റ്റ് എക്സലിന്റെ ആപ്പില്‍ പോയി പ്രതിഷേധം രേഖപ്പെടുത്തിയത് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വരെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.