LiveTV

Live

Kerala

കേരളത്തില്‍ യുഡിഎഫ് തരംഗമെന്ന് ടൈംസ് നൗ-വി.എം.ആര്‍ സര്‍വെ 

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടം തുടങ്ങാന്‍ ദിവസങ്ങള്‍ ബാക്കിയിരിക്കെ സര്‍വെ ഫലവുമായി ടൈംസ് നൗ-വി.എം.ആര്‍.

കേരളത്തില്‍ യുഡിഎഫ് തരംഗമെന്ന് ടൈംസ് നൗ-വി.എം.ആര്‍ സര്‍വെ 

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടം തുടങ്ങാന്‍ ദിവസങ്ങള്‍ ബാക്കിയിരിക്കെ സര്‍വെ ഫലവുമായി ടൈംസ് നൗ-വി.എം.ആര്‍. ഇവരുടെ സര്‍വെ പ്രകാരം കേരളത്തില്‍ യു.ഡി.എഫ് തരംഗം പ്രവചിക്കുന്നു. യു.ഡി.എഫിന് 17 സീറ്റും എല്‍.ഡി.എഫിന് 2 സീറ്റും എന്‍.ഡി.എക്ക് ഒരു സീറ്റുമാണ് പ്രവചിക്കുന്നത്. എന്നാല്‍ ഏതെല്ലാം സീറ്റുകളാണെന്ന് പറയുന്നില്ല.

മാര്‍ച്ച് 22 മുതല്‍ ഏപ്രില്‍ നാല് വരെയാണ് സര്‍വെ നടത്തിയത്. 960 ലൊക്കേഷനുകളില്‍ നിന്നായി 14,301 വോട്ടര്‍മാരില്‍ നിന്നായാണ് സര്‍വെ നടത്തിയിരിക്കുന്നത്.

കേരളത്തില്‍ യുഡിഎഫ് തരംഗമെന്ന് ടൈംസ് നൗ-വി.എം.ആര്‍ സര്‍വെ 

തമിഴ്‌നാട്ടില്‍ യു.പി.എക്ക് മുന്‍തൂക്കം പ്രവചിക്കുന്നു. 33 സീറ്റുകള്‍ യു.പി.എക്ക് ലഭിക്കും. എന്‍.ഡി.എയുടെ വിജയസാധ്യത ആറു സീറ്റുകളിലും. 39 സീറ്റുകളാണ് തമിഴ്‌നാട്ടിലുള്ളത്. ഡി.എം.കെ സഖ്യത്തിന്റെ ഭാഗമാണിവിടെ കോണ്‍ഗ്രസ്.

കേരളത്തില്‍ യുഡിഎഫ് തരംഗമെന്ന് ടൈംസ് നൗ-വി.എം.ആര്‍ സര്‍വെ 

അതേസമയം കര്‍ണാടകയില്‍ എന്‍.ഡി.എക്കാണ് മുന്‍തൂക്കം പ്രവചിക്കുന്നത്. 16 സീറ്റുകള്‍ എന്‍.ഡി.എ നേടും. യു.പി.എക്ക് 12 സീറ്റുകളിലാണ് സാധ്യത. 28 സീറ്റുകളാണ് കര്‍ണാടകയിലുള്ളത്. ആഡ്രാപ്രദേശില്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസിന് 20 സീറ്റുകളില്‍ മുന്‍തൂക്കമെന്ന് പ്രവചിക്കുന്നു. 5 സീറ്റുകളിലാണ് ടിഡിപിക്ക് സാധ്യത കാണുന്നത്. ഇവിടെ കോണ്‍ഗ്രസിനും ബി.ജെ.പിക്കും സീറ്റുകളൊന്നും ലഭിക്കില്ലെന്നും പ്രവചിക്കുന്നു.

തെലങ്കാനയില്‍ ടിആര്‍എസ് 14 സീറ്റുകളില്‍ മുന്‍തൂക്കം പ്രവചിക്കുമ്പോള്‍ കോണ്‍ഗ്രസിന് രണ്ട് സീറ്റുകളിലാണ് സാധ്യത.

കേരളത്തില്‍ യുഡിഎഫ് തരംഗമെന്ന് ടൈംസ് നൗ-വി.എം.ആര്‍ സര്‍വെ