LiveTV

Live

Kerala

പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്ന് സുരേഷ് ഗോപിയുടെ വിശദീകരണം 

ജാതിയുടേയോ മതത്തിന്‍റേയോ ദൈവത്തിന്‍റേയോ പേരില്‍ താന്‍ വോട്ട് തേടിയിട്ടില്ലെന്നും സുരേഷ് ഗോപി ജില്ലാ കലക്ടര്‍ക്ക് നല്‍കിയ വിശദീകരണത്തില്‍ വ്യക്തമാക്കി.

പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്ന് സുരേഷ് ഗോപിയുടെ വിശദീകരണം 

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന നോട്ടീസിന് തൃശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി മറുപടി നല്‍കി. താന്‍ പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്നാണ് സുരേഷ് ഗോപിയുടെ നിലപാട്.

ശബരിമലയുടെ പശ്ചാത്തലത്തില്‍ വോട്ട് തേടുന്നുവെന്നായിരുന്നു തൃശൂരില്‍ നടന്ന കണ്‍വെന്‍ഷനില്‍ സുരേഷ് ഗോപി പറഞ്ഞത്. ഇത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനമാണെന്നും 48 മണിക്കൂറിനകം വിശദീകരണം നല്‍കണമെന്നും കാട്ടി ജില്ലാ കലക്ടര്‍ സുരേഷ് ഗോപിക്ക് നോട്ടീസ് നല്‍കി. ഇതിന് നല്‍കിയ വിശദീകരണത്തിലാണ് താന്‍ പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്ന് സുരേഷ് ഗോപി വ്യക്തമാക്കുന്നത്.

ശബരിമല എന്നത് സ്ഥലപ്പേര് മാത്രമാണ്. ജാതിയുടേയോ മതത്തിന്‍റേയോ ദൈവത്തിന്‍റേയോ പേരില്‍ താന്‍ വോട്ട് തേടിയിട്ടില്ലെന്നും സുരേഷ് ഗോപി ജില്ലാ കലക്ടര്‍ക്ക് നല്‍കിയ വിശദീകരണത്തില്‍ വ്യക്തമാക്കി. വിശദീകരണം പരിശോധിച്ച് ജില്ലാ കലക്ടര്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും.