LiveTV

Live

Kerala

കോഴിക്കോട്ടെ യു.ഡി.എഫ് പ്രചരണങ്ങള്‍ക്കായി പ്രത്യേക സമിതി

ഒപ്പം ഒളിക്യാമറ വിവാദം എല്‍.ഡി.എഫ് വലിയ പ്രചരണ വിഷയമാക്കി ഉയര്‍ത്തി കൊണ്ടു വന്നതുമാണ് കോഴിക്കോട് പ്രത്യേക സംവിധാനം ഒരുക്കാന്‍ കെ.പി.സി.സിയെ പ്രേരിപ്പിച്ചത്.

കോഴിക്കോട്ടെ യു.ഡി.എഫ് പ്രചരണങ്ങള്‍ക്കായി പ്രത്യേക സമിതി

കോഴിക്കോട്ടെ യു.ഡി.എഫ് പ്രചരണങ്ങള്‍ക്കായി പ്രത്യേക സമിതിയെ കെ.പി.സി.സി ചുമതലപ്പെടുത്തി. ഡി.സി.സി പ്രസിഡന്റ് ടി.സിദ്ദീഖിന് വയനാട്ടില്‍ ചുമതല നല്‍കിയതോടെ കോഴിക്കോട്ടെ പ്രവര്‍ത്തനങ്ങളില്‍ പോരായ്മകളുള്ളതായി ആക്ഷേപം ഉയര്‍ന്നിരുന്നു. ഒപ്പം ഒളിക്യാമറ വിവാദം എല്‍.ഡി.എഫ് വലിയ പ്രചരണ വിഷയമാക്കി ഉയര്‍ത്തി കൊണ്ടു വന്നതുമാണ് കോഴിക്കോട് പ്രത്യേക സംവിധാനം ഒരുക്കാന്‍ കെ.പി.സി.സിയെ പ്രേരിപ്പിച്ചത്.

കോഴിക്കോട്ട് എം.കെ രാഘവന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ താഴെ തട്ടില്‍ ചില പോരായ്മകളുള്ളതായി യു.ഡി.എഫില്‍ ആക്ഷേപം ഉയര്‍ന്നിരുന്നു. ഡി.സി.സി പ്രസിഡന്റ് ടി.സിദ്ദീഖിന് വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ചുമതല കൂടി നല്‍കിയും കോഴിക്കോട്ടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് തടസമായി. ഇതിന് പുറമേ ഒളിക്യാമറ വിവാദവും എല്‍.ഡി.എഫ് വലിയ പ്രചരണ ആയുധമാക്കി. ഈ സാഹചര്യത്തിലാണ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മറ്റിയെ സഹായിക്കാനുള്ള കെ.പി.സി.സി തീരുമാനം. ഇന്ന് രാത്രി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സാന്നിദ്യത്തില്‍ അവലോകന യോഗം നടത്തും. പ്രവര്‍ത്തനത്തില്‍ പോരായ്മകളൊന്നും വന്നിട്ടില്ലെന്നാണ് ഉമ്മന്‍ചാണ്ടി നടത്തിയ പ്രതികരണം. ഇന്നത്തെ അവലോകന യോഗത്തില്‍ താഴെ തട്ടില്‍ പ്രചരണം കൂടുതല്‍ കാര്യക്ഷമമാക്കാനുള്ള പദ്ധതിയും തയ്യാറാക്കും.