LiveTV

Live

Kerala

കെ.എം മാണിയുടെ ആരോഗ്യനില ഗുരുതരം

വൃക്കയുടെ പ്രവര്‍ത്തനം തകരാറിലാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

കെ.എം മാണിയുടെ ആരോഗ്യനില ഗുരുതരം

ശ്വാസകോശ രോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കേരളാ കോൺഗ്രസ് ചെയർമാൻ കെ.എം മാണിയുടെ ആരോഗ്യനില അതീവ ഗുരുതരം. വൃക്കകൾ തകരാറിൽ ആയതിനാൽ ഡയാലിസിസ് തുടരുകയാണ്. രക്തത്തിലെ ഓക്സിജന്റെ അളവിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

ഒന്നര മാസത്തോളമായി ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കെ.എം മാണി ചികിത്സ തുടരുകയാണ്. വെള്ളിയാഴ്ച ആരോഗ്യനില വീണ്ടും വഷളാവുകയായിരുന്നു. വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലായതിനാല്‍ ഡയാലിസിസ് തുടരുന്നു. രക്തത്തില്‍ ഓക്സിജന്റെ അളവിലും കുറവാണ്. പകൽ സമയങ്ങളിൽ ഓക്സിജന്‍ നല്‍കുമ്പോള്‍ രാത്രിയില്‍ വെന്റിലേറ്ററിന്റെ സഹായം നല്‍കുന്നുണ്ട്. മുതിര്‍ന്ന ഡോക്ടര്‍മാരുടെ നേതൃത്വത്തിലാണ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സ തുടരുന്നത്.

ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ ശ്വാസകോശ അണുബാധയുണ്ടായിരുന്നതിനാല്‍ സന്ദര്‍ശകര്‍ക്ക് കര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആരോഗ്യനില മോശമായിരുന്നതിനാല്‍ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ നിന്നും കെ.എം മാണി വിട്ടുനില്‍ക്കുകയായിരുന്നു.