LiveTV

Live

Kerala

സംസ്ഥാനത്ത് കുട്ടികൾക്കെതിരായ അതിക്രമങ്ങൾ കൂടുന്നൂ

2008 ൽ 549 കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ 2018ൽ അത് 4008 ആയി ഉയർന്നു

സംസ്ഥാനത്ത് കുട്ടികൾക്കെതിരായ അതിക്രമങ്ങൾ കൂടുന്നൂ

സംസ്ഥാനത്ത് കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വര്‍ഷം തോറുംകൂടുന്നതായി കണക്കുകൾ. 2008 ൽ 549 കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ 2018ൽ അത് 4008 ആയി ഉയർന്നു. ഈ വർഷം ജനുവരിയിൽ മാത്രം 269 പോക്സോ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ചൈൾഡ് പ്രൊട്ടക്ഷൻ കമ്മിറ്റികൾ പരാജയമാണെന്ന് ബാലാവകാശ കമ്മീഷനും സമ്മതിക്കുന്നു.

തൊടുപുഴയിൽ ഏഴ് വയസുകാരൻ അമ്മയുടെ സുഹൃത്തിന്റെ അതിക്രൂരമായ മർദ്ദനമേറ്റ് മരണപ്പെട്ടത് ഞെട്ടലോടെയാണ് കേരളം കണ്ടത്. അതിന്റെ മുറിവ് ഉണങ്ങും മുമ്പേ എടപ്പാളിൽ 10 വയസുള്ള നാടോടി പെൺകുട്ടിയുടെ തല സി.പി.എം നേതാവ് തല്ലി പൊട്ടിച്ചു. കഴിഞ്ഞ 10 വർഷത്തിനിടെയുളള കണക്കുകൾ പരിശോധിച്ചാൽ കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ ആശങ്കാജനകമാം വിധം വർധിച്ചുവരികയാണ്.

2008 മുതൽ 2018 വരെ 413 കുട്ടികളാണ് കൊല്ലപ്പെട്ടത്. 6854 കുട്ടികൾ വിവിധ തരത്തിലുളള പീഡനങ്ങൾക്ക് ഇരയായി. 1433 കുട്ടികളെ തട്ടികൊണ്ട് പോവുകയോ കാണാതാവുകയോ ചെയ്തു. ഈ വർഷം ജനുവരിയിൽ മാത്രം 269 പോക്സോ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കുട്ടികളുടെ സംരക്ഷണത്തിനായി 2012ലാണ് ചൈൾഡ് പ്രൊട്ടക്ഷൻ കമ്മിറ്റികൾ രൂപീകരിച്ചത്. ഇതിന്റെ പ്രവർത്തനം അമ്പേ പരാജയമാണെന്ന് ബാലാവകാശ കമ്മീഷനും സമ്മതിക്കുന്നു.

കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങൾ മൂടപ്പെടാതെ പുറത്തു വരുന്നുണ്ട്. എന്നാൽ ഈ കുറ്റകൃത്യങ്ങളുടെ തോത് കുറക്കാനുള്ള സംവിധാനങ്ങളുടെയെല്ലാം താളം തെറ്റുകയാണെന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത് .