LiveTV

Live

Kerala

വണ്ടൂരില്‍ മൂന്നര വയസുകാരിക്ക് ക്രൂരമര്‍ദനം

അമ്മയുടെ അമ്മയാണ് മര്‍ദിച്ചത്.

വണ്ടൂരില്‍ മൂന്നര വയസുകാരിക്ക് ക്രൂരമര്‍ദനം

മലപ്പുറം വണ്ടൂരില്‍ മൂന്നര വയസുകാരിക്ക് ക്രൂരമര്‍ദനം. കുട്ടിയുടെ അമ്മയുടെ അമ്മയാണ് മര്‍ദിച്ചത്. കഴുത്തിലും കൈകളിലും കാലുകളിലും അടിയേറ്റ പാടുകളുണ്ട്‍. ചൈൽഡ് ലൈൻ ഇടപെട്ട് കുട്ടിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

പ്രദേശവാസികളാണ് കുട്ടിയുടെ അവസ്ഥ പുറത്തുകൊണ്ടുവന്നത്. കുട്ടിയെ പട്ടിണിക്കിട്ടുവെന്നും അയല്‍വാസികള്‍ പറഞ്ഞു. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ ഇടപെടുകയായിരുന്നു.