LiveTV

Live

Kerala

വിവാദങ്ങള്‍ ഉണ്ടാക്കുന്നത് വികസനം തടയാന്‍; കിഫ്ബിയില്‍ മുഖ്യമന്ത്രി

മാനദണ്ഡങ്ങള്‍ പാലിച്ചാണ് ധനസമാസമാഹരണം നടത്തുന്നത്

 വിവാദങ്ങള്‍ ഉണ്ടാക്കുന്നത് വികസനം തടയാന്‍; കിഫ്ബിയില്‍ മുഖ്യമന്ത്രി

കിഫ്ബി മസാല ബോണ്ടുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ക്ക് എണ്ണിയെണ്ണി മറുപടി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. ലോകത്തെ ഏറ്റവും മികച്ച ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച് വഴി ആർ.ബി.ഐയുടെ നിർദ്ദേശം അനുസരിച്ചാണ് ബോണ്ട്‌ വില്പന നടത്തിയത് . വികസനം തടയാനാണ് വിവാദങ്ങള്‍ ഉണ്ടാക്കുന്നത് . അടുത്തിടെയായി രമേശ്‌ ചെന്നിത്തലക്കും ബി.ജെ.പിക്കും ഒരേ സ്വരമാണെന്നും മുഖ്യമന്ത്രി പരിഹസിച്ചു.

മസാലാ ബോണ്ട് ബി.ജെ.പി നയത്തിന്റെ ഭാഗമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇന്ത്യയില്‍ മസാല ബോണ്ടിന് തുടക്കം കുറിച്ചത്. മസാല ബോണ്ട് ഇറക്കിയത് കുറഞ്ഞ പലിശ നിരക്കെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം തെറ്റാണെന്നും വിഷയത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും ചെന്നിത്തല പറഞ്ഞു.

Also read: കിഫ്ബി മസാല ബോണ്ട്:  പ്രതിപക്ഷത്തിന്റെ ആരോപണം തള്ളി മുഖ്യമന്ത്രി