LiveTV

Live

Kerala

അഛനമ്മമാര്‍ക്ക് കുഞ്ഞുങ്ങളെ വേണ്ടെങ്കില്‍ താനെടുത്തോളാം; ഹൃദയം തൊടുന്ന കുറിപ്പുമായി നടി അഞ്ജലി അമീര്‍

തൊടുപുഴയിൽ അമ്മയുടെ സുഹൃത്തിന്‍റെ ക്രൂര മർദ്ദനമേറ്റ് ഏഴുവയസ്സുകാരന്‍ മരിച്ച സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ ഫേസ്ബുക്കിൽ കുറിപ്പെഴുതി നടി അഞ്ജലി അമീര്‍

അഛനമ്മമാര്‍ക്ക് കുഞ്ഞുങ്ങളെ വേണ്ടെങ്കില്‍ താനെടുത്തോളാം; ഹൃദയം തൊടുന്ന കുറിപ്പുമായി നടി അഞ്ജലി അമീര്‍

തൊടുപുഴയിൽ അമ്മയുടെ സുഹൃത്തിന്‍റെ ക്രൂര മർദ്ദനമേറ്റ് ഏഴുവയസ്സുകാരന്‍ മരിച്ച സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ ഫേസ്ബുക്കിൽ ഹൃദയം തൊടുന്ന കുറിപ്പെഴുതി നടി അഞ്ജലി അമീര്‍. സ്വന്തം മക്കളെ വേണ്ടെന്ന് തോന്നിയാൽ തെരുവിലുപേക്ഷിക്കുകയോ കൊല്ലുകയോ ചെയ്യരുതെന്നും ആർക്കെങ്കിലും കുഞ്ഞുങ്ങളെ വേണ്ടെന്ന് തോന്നിയാൽ അറിയിച്ചാൽ മതി എവിടെ വന്നു താൻ എടുത്തുകൊണ്ടു ജീവിതം കൊടുക്കാമെന്നാണ് അഞ്ജലിയുടെ ഫേസ്ബുക്ക് കുറിപ്പ്.

മാർച്ച് 28 നാണ് തൊടുപുഴയിൽ ഏഴുവയസുകാരന് നേരെ നടന്ന കൊടുംക്രൂരത നടന്നത്. അമ്മയുടെ സുഹൃത്തായ യുവാവിന്‍റെ ക്രൂരമര്‍ദ്ദനത്തില്‍ തലയോട്ടി പൊട്ടുകയും തലച്ചോറ് പുറത്തു വരികയും ചെയ്ത നിലയില്‍ പ്രവേശിപ്പിച്ച കുട്ടി മരിച്ചത് ഏട്ട് ദിവസങ്ങള്‍ക്ക് ശേഷമാണ്.