LiveTV

Live

Kerala

തിരുവനന്തപുരത്ത് വീണ്ടും കൊലപാതകം; പ്രതി പിടിയില്‍

കഴിഞ്ഞ 40 ദിവസത്തിനിടെ ആറാമത്തെ കൊലപാതകമാണ് തിരുവനന്തപുരത്ത് ഇന്നലെ നടന്നത്. 

തിരുവനന്തപുരത്ത് വീണ്ടും കൊലപാതകം; പ്രതി പിടിയില്‍

തിരുവനന്തപുരത്ത് വീണ്ടും കൊലപാതകം. വക്കത്ത് യുവാവിനെ കല്ലുകൊണ്ട് ഇടിച്ച് കൊലപ്പെടുത്തി. പ്രതി സന്തോഷിനെ പൊലീസ് പിടികൂടി. നാല്‍പത് ദിവസത്തിനിടെ തിരുവനന്തപുരത്ത് നടക്കുന്ന ആറാമത്തെ കൊലപാതകമാണിത്.

വക്കത് കണ്ണമംഗലം ക്ഷേത്രോത്സവത്തിനിടെ ഇന്നലെ രാത്രി ആയിരുന്നു കൊലപാതകം. വക്കം സ്വദേശി ബിനുവാണ് മരിച്ചത്. വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ പ്രതി സന്തോഷ്‌ ബിനുവിനെ കല്ലിനിടിച്ചു കൊലപ്പെടുത്തുകയായിരുന്നു. മരിച്ച ബിനു 2008ൽ പ്രതി സന്തോഷിനെ വെട്ടി പരിക്കേല്‍പ്പിച്ചതിന്റെ പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു.

സന്തോഷിനെ ഇന്ന് പുലർച്ചെ തന്നെ പൊലീസ് പിടികൂടി. മരിച്ച ബിനുവും സന്തോഷും നിരവധി ക്രിമിനൽ കേസുകളിൽ ഉൾപെട്ടവരാണ്. അതേസമയം പൊലീസ് കർശന നടപടിയുമായി മുന്നോട്ടു പോകുമ്പോഴും തിരുവനന്തപുരത്ത് അക്രമ സംഭവങ്ങൾ നിയന്ത്രിക്കാനാവുന്നില്ല. കഴിഞ്ഞ 40 ദിവസത്തിനിടെ ആറാമത്തെ കൊലപാതകമാണ് തിരുവനന്തപുരത്ത് ഇന്നലെ നടക്കുന്നത്. കുറ്റകൃത്യങ്ങൾ തടയാൻ കരുതൽ തടങ്കൽ അടക്കമുള്ള നടപടികൾ സ്വീകരിക്കുന്നത് പരിശോധിക്കുമെന്ന് തിരുവനന്തപുരം റൂറൽ എസ്. പി അറിയിച്ചു.