LiveTV

Live

Kerala

കളിച്ചു പഠിക്കാന്‍ അവധിക്കാല പഠനക്യാമ്പുകള്‍ ഒരുങ്ങി

വേനല്‍ച്ചൂട് കാരണം രാവിലെയും വൈകുന്നേരങ്ങളിലുമാണ് ക്യാമ്പുകള്‍ ഒരുക്കിയിരിക്കുന്നത്

കളിച്ചു പഠിക്കാന്‍ അവധിക്കാല പഠനക്യാമ്പുകള്‍ ഒരുങ്ങി

എക്കൊല്ലത്തെക്കാളും സംസ്ഥാനത്ത് ഇക്കൊല്ലം കൊടുംചൂടാണ് അനുഭവപ്പെടുന്നത്. ഈ ചൂടിലും അവധിക്കാലത്തെ കുട്ടികള്‍ വളരെ ആവേശത്തോടെയാണ് വരവേറ്റിരിക്കുന്നത്. അവധിക്കാലം തുടങ്ങിയതതോടെ കളിക്കളങ്ങള്‍ കുട്ടിപ്പട്ടാളങ്ങളുടെ പഠനക്കളരികളായിരിക്കുകയാണ്. അവധിക്കാലമായതോടെ ജില്ലകളില്‍ വിവിധയിടങ്ങളിലായി പഠന ക്യാമ്പുകള്‍ ആരംഭിച്ചിരിക്കുകയാണ്.

വേനല്‍ച്ചൂട് കാരണം രാവിലെയും വൈകുന്നേരങ്ങളിലുമാണ് ക്യാമ്പുകള്‍ ഒരുക്കിയിരിക്കുന്നത്. ചൂടായിരുന്നിട്ടും ക്യാമ്പുകളില്‍ എത്തിച്ചേരുന്ന കുട്ടികളുടെ എണ്ണത്തില്‍ കുറവുകളൊന്നും അനുഭവപ്പെട്ടിട്ടില്ല.

ക്യാമ്പുകള്‍ കുരുന്നുകളുടെ പഠന-കളിക്കളങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്. സ്കൂളുകളിലെ ക്ലാസ്സ്മുറികളില്‍ നിന്നും ലഭിക്കാത്ത അഭിരുചി പകരുന്നവയാണ് ഇത്തരത്തിലുളള പഠനക്യാമ്പുകള്‍. കലാ-കായിക സംഘടനകളും ക്ലബ്ബുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമാണ് ഇത്തരം ക്യാമ്പുകള്‍ക്ക് നേതൃത്വം നല്‍കുന്നത്.

ഫുട്ബോള്‍ പരിശീലനത്തിനാണ് ഏറ്റവും കൂടുതല്‍ ക്യാമ്പുകള്‍ ഉളളത്. ഫുട്ബോള്‍ അക്കാദിമകളാണ് ക്യാമ്പുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ചെറുപ്പത്തിലെ പ്രതിഭകളെ കണ്ടെത്തി പരിശീലിപ്പിക്കാനാണ് അവധിക്കാല ക്യാമ്പുകള്‍ ലക്ഷ്യമിടുന്നത്.