LiveTV

Live

Kerala

ഏഴ് വയസുകാരന് ആദരാഞ്ജലി അര്‍പ്പിച്ച് ബാലാവകാശ കമ്മീഷന്‍

സുരക്ഷിതമല്ലാത്ത സാഹചര്യത്തില്‍ കഴിയുന്ന കുട്ടികളെ കുറിച്ച് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മറ്റികള്‍ക്ക് വിവരം നല്‍കണമെന്ന് ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ആവശ്യപ്പെട്ടു

ഏഴ് വയസുകാരന് ആദരാഞ്ജലി അര്‍പ്പിച്ച് ബാലാവകാശ കമ്മീഷന്‍

തൊടുപുഴയില്‍ ക്രൂരമായി കൊല്ലപ്പെട്ട ഏഴ് വയസുകാരന് ആദരാഞ്ജലി അര്‍പ്പിച്ച് സംസ്ഥാന ബാലാവകാശ കമ്മീഷന്‍. കുട്ടികളുടെ സുരക്ഷക്കായി ബാലാവകാശ കമ്മീഷന്‍റെ നേതൃത്വത്തില്‍ സുരക്ഷാ ജ്യോതി തെളിയിച്ചു. നൂറോളം കുട്ടികള്‍ സുരക്ഷാ ജ്യോതിയില്‍ പങ്കാളികളായി.

ഞങ്ങളുടെ സുരക്ഷ സമൂഹത്തിന്‍റെ കൂടി ഉത്തരവാദിത്തമാണെന്ന് ഓര്‍മിപ്പിക്കുകയാണ് കുട്ടികള്‍. പാളയം രക്തസാക്ഷി മണ്ഡപത്തില്‍ ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പി സുരേഷ് കുട്ടികള്‍ക്ക് ദീപം പകര്‍ന്ന് നല്‍കി. തൊടുപുഴ സംഭവത്തില്‍ പൊലീസ് അന്വേഷണം കമ്മീഷന്‍ നിരീക്ഷിക്കുന്നുണ്ടെന്ന് ചെയര്‍മാന്‍ പറഞ്ഞു

സുരക്ഷിതമല്ലാത്ത സാഹചര്യത്തില്‍ കഴിയുന്ന കുട്ടികളെ കുറിച്ച് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റികള്‍ക്ക് വിവരം നല്‍കാന്‍ സമൂഹം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുട്ടികള്‍ക്കൊപ്പം മുതിര്‍ന്നവരും സുരക്ഷാ ജ്യോതിയുടെ ഭാഗമായി.