LiveTV

Live

Kerala

മസാല ബോണ്ട് വാങ്ങിയ കമ്പനിക്ക് ലാവലിനുമായി ബന്ധമില്ലെന്ന സര്‍ക്കാര്‍ വാദം തെറ്റ്; പ്രതിപക്ഷം രേഖകള്‍ പുറത്തുവിട്ടു 

സി.ഡി.പി.ക്യുവിന് ലാവലിനില്‍ 20 ശതമാനം ഷെയര്‍ ഉള്ളതിന്റെ രേഖകള്‍ പ്രതിപക്ഷം പുറത്ത് വിട്ടു. 

മസാല ബോണ്ട് വാങ്ങിയ കമ്പനിക്ക് ലാവലിനുമായി ബന്ധമില്ലെന്ന സര്‍ക്കാര്‍ വാദം തെറ്റ്; പ്രതിപക്ഷം രേഖകള്‍ പുറത്തുവിട്ടു 

മസാല ബോണ്ട് വാങ്ങിയ കനേഡിയന്‍ കമ്പനിക്ക് ലാവലിനുമായി ബന്ധമില്ലെന്ന സര്‍ക്കാര്‍ വാദം പൊളിയുന്നു. സി.ഡി.പി.ക്യുവിന് ലാവലിനില്‍ 20 ശതമാനം ഷെയര്‍ ഉള്ളതിന്റെ രേഖകള്‍ പ്രതിപക്ഷം പുറത്ത് വിട്ടു. കനേഡിയന്‍ കമ്പനിയുമായുള്ള ഇടപാട് എങ്ങനെയെന്ന് സര്‍ക്കാര്‍ തന്നെ വ്യക്തമാക്കണമെന്നും 9.8 ശതമാനം ബ്ളേഡ് പലിശയ്ക്ക് ബോണ്ട് വിറ്റതോടെ കിഫ്ബിക്ക് 200 കോടിയുടെ ബാധ്യത ഉണ്ടായതായും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

കിഫ്ബി പുറത്തിറക്കിയ മസാല ബോണ്ട് സര്‍ക്കാരിന്‍റെ പ്രതിച്ഛായ ഉയര്‍ത്തി. എന്നാല്‍ ബോണ്ട് വാങ്ങിയ സി.ഡി.പി.ക്യുവിന് ലാവലിനില്‍ 20 ശതമാനം ഷെയര്‍ ഉണ്ടെന്നതിന്‍റെ തെളിവ് പ്രതിപക്ഷം പുറത്ത് വിട്ടു. ഇതോടെ സി.ഡി.പി.ക്യുവിന് എസ്.എന്‍.സി ലാവലിനുമായി ബന്ധമില്ലെന്ന ധനമന്ത്രി തോമസ് ഐസക്കിന്‍റെ വാദം പൊള്ളയാണെന്ന് തെളിയുകയും ബന്ധമുണ്ടെന്ന പ്രതിപക്ഷത്തിന്‍റെ ആരോപണം ശക്തമാകുകയും ചെയ്തു.

ലാവലിനുമായി ഇഴപിരിയാനാകാത്ത ബന്ധമാണ് സി.പി.എമ്മിനുള്ളതെന്നാണ് ഇത് സംബന്ധിച്ച് വി.ഡി സതീശന്‍ പറഞ്ഞത്അതേസമയം കമ്പനിക്ക് ലാവലിനുമായി ബന്ധമില്ലെന്ന വാദം സി.പി.എം തിരുത്തി. ലാവലിനുമായി ബന്ധമുണ്ടെങ്കിലും സി.ഡി.പി.ക്യുവില്‍ നിന്ന് നിക്ഷേപം സ്വീകരിക്കുന്നതില്‍ തെറ്റില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.