LiveTV

Live

Kerala

നാളെ വരെ കനത്ത ചൂട് തുടരും 

സൂര്യാഘാത - സൂര്യാതാപ മുന്നറിയിപ്പ് തുടരും. തിരുവനന്തപുരത്തും ആലപ്പുഴയിലും ശരാശരി നാല് ഡിഗ്രി കൂടും

നാളെ വരെ കനത്ത ചൂട് തുടരും 

സംസ്ഥാനത്ത് നാളെ വരെ സൂര്യാതപ മുന്നറിയിപ്പ് തുടരും. തിരുവനന്തപുരം, ആലപ്പുഴ ജില്ലകളില്‍ താപനില ശരാശരി നാല് ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുണ്ട്. വയനാട് ഒഴികെയുളള മറ്റ് ജില്ലകളില്‍ മൂന്ന് ഡിഗ്രി വരെ താപനില ഉയര്‍ന്നേക്കാം.

കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ‍ മുന്നറിയിപ്പ് പ്രകാരം നാളെ വരെ കടുത്ത ചൂട് തുടരും. തിരുവനന്തപുരത്തും ആലപ്പുഴയിലുമാകും ഉയര്‍ന്ന ചൂട് അനുഭവപ്പെടുക. മൂന്ന് മുതല്‍ നാല് ഡിഗ്രി വരെ ശരാശരി താപനില ഉയരും. വയനാട് ഒഴികെയുള്ള മറ്റ് ജില്ലകളില്‍ ശരാശരി താപനില രണ്ട് മുതല്‍ മൂന്ന് ഡിഗ്രി വരെ ഉയരും.

പാലക്കാട് 39.4 ഡിഗ്രിയാണ് ഇന്ന് രേഖപ്പെടുത്തിയത്. ആലപ്പുഴയില്‍ 37.1 ഡിഗ്രി ചൂട് അനുഭവപ്പെട്ടു. തിരുവനന്തപുരത്ത് 36.6 ഡിഗ്രിയും കൊല്ലത്ത് 36.5 ഡിഗ്രിയുമാണ് ഇന്നത്തെ താപനില. സൂര്യാതാപം മൂലം 24 പേരും സൂര്യാഘാതം മൂലം ഒരാളും ഇന്നലെ ചികിത്സ തേടി. ഇന്നലെ ചില പ്രദേശങ്ങളില്‍ ഒറ്റപ്പെട്ട മഴ ലഭിച്ചിരുന്നു. നാളെ മുതല്‍ വേനല്‍ മഴ വ്യാപകമാകുമെന്നാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. നിലവില്‍ 61 ശതമാനം കുറവ് വേനല്‍ മഴയില്‍ ഉണ്ടായിട്ടുണ്ട്.