LiveTV

Live

Kerala

എന്താണ് മസാല ബോണ്ട്?

അന്താരാഷ്ട്ര ധനകാര്യ സ്ഥാപനമായ ഇന്‍റർനാഷണൽ ഫിനാൻസ് കോർപറേഷനാണ് (I.F.C) ഇതാദ്യം പുറത്തിറക്കിയത്.

എന്താണ് മസാല ബോണ്ട്?

രാജ്യാന്തര നിക്ഷേപങ്ങൾ സ്വീകരിക്കാൻ വിദേശ നാണ്യത്തിലല്ലാതെ ഇന്ത്യൻ രൂപയിൽ തന്നെ ബോണ്ട് ഇറക്കി പണം സമാഹരിക്കുന്നതാണ് മസാല ബോണ്ടുകൾ. അന്താരാഷ്ട്ര ധനകാര്യ സ്ഥാപനമായ ഇന്‍റർനാഷണൽ ഫിനാൻസ് കോർപറേഷനാണ് (I.F.C) ഇതാദ്യം പുറത്തിറക്കിയത്.

രൂപയുടെ മൂല്യമിടിഞ്ഞാൽ നിക്ഷേപകരാണ് നഷ്ടം സഹിക്കേണ്ടി വരുക. അടിസ്ഥാന സൗകര്യ വികസന മേഖലയിലെ നിക്ഷേപങ്ങൾക്കാണ് മുഖ്യമായും മസാല ബോണ്ട് വഴി കടമെടുക്കുക.

9.75% പലിശനിരക്കിൽ കടപ്പത്ര വിപണിയിൽനിന്നും 25 വർഷത്തെ തിരിച്ചടവ് കാലാവധിയോടെ സംസ്ഥാന സർക്കാരിന്‍റെ വികസന സംരംഭമായ കിഫ്ബിയിലേക്ക് മസാല ബോണ്ടിങ് വഴി 2,150 കോടിയുടെ നിക്ഷേപം ലഭിച്ചിരുന്നു. ആദ്യമായിട്ടായിരുന്നു ഇന്ത്യയിലെ ഒരു സംസ്ഥാനം മസാല ബോണ്ട് വഴി വികസന പ്രവർത്തനത്തിന് തുക സമാഹരിച്ചത്.

മസാല ബോണ്ട് വഴി പണം സമാഹരിക്കുന്നതിന്‍റെ മാനദണ്ഡം റിസര്‍വ് ബാങ്ക് രണ്ടുമാസം മുമ്പ് ലഘൂകരിച്ചിരുന്നു. അതിനുശേഷം ആദ്യമായി ഹൗസിങ് ഡെവലപ്‌മെന്‍റ് കോര്‍പ്പറേഷനാണ് (എച്ച്.ഡി.എഫ്‌.സി) മസാല ബോണ്ടുവഴി 13,000 കോടി രൂപ സമാഹരിച്ചത്. എച്ച്.ഡി.എഫ്‌.സി സമാഹരിച്ചതുള്‍പ്പെടാതെ ഇതുവരെ 44,000 കോടി മൂല്യമുള്ള മസാല ബോണ്ടുകളാണ് വിദേശത്തുനിന്ന് ഇന്ത്യയിലെ വിവിധ സ്ഥാപനങ്ങള്‍ സമാഹരിച്ചത്.