LiveTV

Live

Kerala

ശ്രീധന്യയെ ഗവര്‍ണര്‍ നേരിട്ടെത്തി അഭിനന്ദിച്ചു

വയനാട് ഗസ്റ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയിൽ ജില്ലാ കലക്ടർ എ.ആർ അജയ കുമാറും പങ്കെടുത്തു.

ശ്രീധന്യയെ ഗവര്‍ണര്‍ നേരിട്ടെത്തി അഭിനന്ദിച്ചു

ആദിവാസി വിഭാഗത്തിൽ നിന്ന് സംസ്ഥാനത്ത് ആദ്യമായി ഐ.എ.എസ് കരസ്ഥമാക്കിയ ശ്രീധന്യ സുരേഷിനെ ഗവർണർ നേരിട്ടെത്തി അഭിനന്ദിച്ചു. വയനാട് ഗസ്റ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയിൽ ജില്ലാ കലക്ടർ എ.ആർ അജയ കുമാറും പങ്കെടുത്തു. ഔദ്യോഗിക പരിപാടിയിൽ പങ്കെടുക്കാനായി വയനാട്ടിലെത്തിയ കേരള ഗവർണർ ജസ്റ്റിസ് പി.സദാശിവം ശ്രീധന്യയെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു.

കാലത്ത് 10 മണിക്ക് കൽപ്പറ്റയിലെ ഗസ്റ്റ് ഹൗസിൽ വച്ചായിരുന്നു കൂടിക്കാഴ്ച. ഐ.എ.എസ് കരസ്ഥമാക്കിയ ശേഷം തിരുവനന്തപുരത്ത് നിന്ന് ആദ്യമായി നാട്ടിലെത്തിയ ശ്രീധന്യ, അച്ഛൻ സുരേഷ്, അമ്മ കമല, സഹോദരൻ ശ്രീരാഗ് എന്നിവരോടൊപ്പമാണ് ഗവർണറെ കാണാനെത്തിയത്. വയനാട് ജില്ലാ കലക്ടർ എ.ആർ അജയകുമാറും ഗവർണറോടൊപ്പമുണ്ടായിരുന്നു. വയനാട്ടിലെ പൊഴുതന അമ്പളകൊല്ലി കോളനിയിൽ നിന്നുള്ള ശ്രീധന്യ മലയാളം മീഡിയത്തിൽ പഠിച്ചാണ് രാജ്യത്തെ ഉന്നത പരീക്ഷയിൽ വിജയം കൈവരിച്ചത്. കലക്ടർക്കൊപ്പം ചായ കുടിച്ചാണ് ശ്രീധന്യയും കുടുംബവും പിരിഞ്ഞത്.