LiveTV

Live

Kerala

കോട്ടയത്ത് കാറപകടത്തില്‍  അഞ്ച് മരണം

നിയന്ത്രണം വിട്ട വാഹനം റോഡരികിലെ കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

കോട്ടയത്ത് കാറപകടത്തില്‍  അഞ്ച് മരണം

കോട്ടയം രാമപുരം മാനത്തൂരില്‍ കാര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് യുവാക്കള്‍ മരിച്ചു. ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. വൈകുന്നേരം ആറരയോടായിരുന്നു അപകടം. നിയന്ത്രണം വിട്ട കാര്‍ സമീപത്തെ കടയിലേക്ക് ഇടിച്ച് കയറുകയായിരുന്നു.

കടനാട് സ്വദേശികളായ വിഷ്ണുരാജ്, ജോബിന്‍, സുബിന്‍, പ്രമോദ്, ഉല്ലാസ് എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പം ഉണ്ടായിരുന്ന പ്രഭാത് എന്ന യുവാവിനെ ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളജ് ഐ.സി.യുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വയനാട്ടില്‍ ഉല്ലാസയാത്രക്ക് പോയി മടങ്ങിയെത്തവേയാണ് അപകടം ഉണ്ടായത്.

മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് മൈല്‍ക്കുറ്റിയില്‍ തട്ടി മറിയുകയായിരുന്നു. അമിത വേഗത്തിലായിരുന്നതിനാല്‍ കാര്‍ സമീപത്തെ ഒരു കടയിലേക്കും ഇടിച്ചു കയറി. അപകടത്തിനിടെ മൂന്ന് പേര്‍ വാഹനത്തില്‍ നിന്നും പുറത്തേക്ക് തെറിച്ച് വീണുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. ബാക്കിയുള്ളവരെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. പാല ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ തന്നെ മൂന്ന് പേര്‍ മരിച്ചിരുന്നു. ബാക്കിയുളള രണ്ട് പേര്‍ മെഡിക്കല്‍ കോളജില്‍ കൊണ്ടുവന്ന ശേഷമാണ് മരിച്ചത്.