LiveTV

Live

Kerala

പത്ത് വയസുകാരി നാടോടി ബാലികക്ക് ക്രൂരമർദ്ദനം; സി.പി.എം ഏരിയ കമ്മിറ്റി അംഗം അറസ്റ്റില്‍

സംഭവത്തിൽ സി.പി.എം എടപ്പാൾ ഏരിയ കമ്മിറ്റി അംഗവും വട്ടംകുളം പഞ്ചായത്ത് മുൻ പ്രസിഡന്റുമായ സി രാഘവനെ പൊലീസ് അറസ്റ്റ് ചെയ്തു.

പത്ത് വയസുകാരി നാടോടി ബാലികക്ക് ക്രൂരമർദ്ദനം; സി.പി.എം ഏരിയ കമ്മിറ്റി അംഗം അറസ്റ്റില്‍

മലപ്പുറം എടപ്പാളിൽ നാടോടി ബാലികയ്ക്ക് ക്രൂരമർദ്ദനം. ആക്രിസാധനങ്ങൾ ശേഖരിക്കുന്നതിനിടയിലാണ് മര്‍ദനമേറ്റത്. സംഭവത്തിൽ സി.പി.എം എടപ്പാൾ ഏരിയ കമ്മിറ്റി അംഗവും വട്ടംകുളം പഞ്ചായത്ത് മുൻ പ്രസിഡന്റുമായ സി രാഘവനെ പൊലീസ് അറസ്റ്റ് ചെയ്തു.

രാവിലെ പത്ത് മണിയോടെ എടപ്പാൾ പട്ടാമ്പി റോഡിലുള്ള കെട്ടിടത്തിനു സമീപത്തു നിന്ന് ആക്രിസാധനങ്ങൾ പെറുക്കുന്ന ഇതിനിടെയാണ് 10 വയസുകാരി നാടോടി ബാലികയ്ക്ക് ക്രൂരമർദ്ദനം ഏറ്റത്. നെറ്റിയിൽ ആഴത്തിൽ മുറിവേറ്റ പെൺകുട്ടിയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രി സാധനങ്ങൾ പെറുക്കി കൊണ്ടിരുന്ന ചാക്ക് ഉപയോഗിച്ച് തലക്കടിക്കുകയായിരുന്നുവെന്ന് പെൺകുട്ടി പറഞ്ഞു.

സംഭവത്തിൽ എടപ്പാൾ സ്വദേശിയും വട്ടംകുളം പഞ്ചായത്ത് മുൻ പ്രസിഡന്റുമായ സി രാഘവനെ പൊലീസ് അറസ്റ്റ് ചെയ്തു. സി.പി.എം ഏരിയ കമ്മിറ്റി അംഗമാണ് രാഘവൻ. സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു. വിഷയം ഞെട്ടിക്കുന്നതാണെന്നും പ്രതി എത്ര ഉന്നതനായാലും നടപടി ഉണ്ടാകുമെന്നും ബാലാവകാശ കമ്മീഷൻ അംഗം പി സുരേഷ് പറഞ്ഞു. വർഷങ്ങളായി പൊന്നാനിയിലാണ്‌ നാടോടി കുടുംബം താമസിച്ച് വരുന്നത്.