LiveTV

Live

Kerala

കൊടുങ്ങല്ലൂര്‍കാര്‍ കാത്തിരുന്ന അശ്വതി കാവ് തീണ്ടൽ നാളെ

ക്ഷേത്ര പരിസരത്തു വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്

കൊടുങ്ങല്ലൂര്‍കാര്‍ കാത്തിരുന്ന അശ്വതി കാവ് തീണ്ടൽ നാളെ

പ്രസിദ്ധമായ കൊടുങ്ങല്ലൂർ അശ്വതി കാവ് തീണ്ടൽ നാളെ. ക്ഷേത്ര പരിസരത്തു വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്ന് മീന ഭരണി ആഘോഷത്തിന്റെ പ്രധാന ചടങ്ങാണ് അശ്വതി കാവ് തീണ്ടൽ. സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി പേർ ഇതിനോടകം ക്ഷേത്ര പരിസരത്തു എത്തിക്കഴിഞ്ഞു. കൂടുതൽ പേർ വന്നു കൊണ്ടിരിക്കുന്നു.

നാളെ വൈകീട്ട് 3.30നും നാലിനും ഇടയ്ക്കാണ് കാവ് തീണ്ടൽ. വലിയ തമ്പുരാൻ രാമവർമ രാജയുടെ അനുമതിയുടെ അടയാളമായി കോയ്മ ചുവന്ന പട്ടു കുട ഉയർത്തുന്നതോടെ പരമ്പരാഗത അവകാശിയായ പാലക്ക വേലൻ ആദ്യം കാവ് തീണ്ടും. തുടർന്ന് പതിനായിരക്കണക്കിന് ഭക്തർ ക്ഷേത്രം വലം വെച്ച് തമ്പുരാനെ വണങ്ങി മടങ്ങുന്നതോടെ കാവ് തീണ്ടൽ ചടങ്ങ് അവസാനിക്കും. പിന്നെ അടുത്ത ഭരണിക്കായുള്ള കാത്തിരിപ്പ്.