LiveTV

Live

Kerala

ബി.ജെ.പിയുടെ വര്‍ഗ്ഗീയ കാര്‍ഡിനെ ‘പച്ച’ക്ക് ട്രോളി സ്വാമി സന്ദീപാനന്ദഗിരി

ഉത്തരേന്ത്യയിലെ ഹിന്ദു ഭൂരിപക്ഷത്തെ ഭയന്നാണ് രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് മത്സരിക്കാനെത്തിയതെന്ന പ്രചാരണത്തിന് പിന്നാലെയാണ് കോണ്‍ഗ്രസ് റാലികളിലെ ‘പച്ചക്കൊടി’ ബി.ജെ.പി വിവാദമാക്കിയത്...

ബി.ജെ.പിയുടെ വര്‍ഗ്ഗീയ കാര്‍ഡിനെ ‘പച്ച’ക്ക് ട്രോളി സ്വാമി സന്ദീപാനന്ദഗിരി

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണം പുരോഗമിക്കുന്നതിനിടെയാണ് ബി.ജെ.പി മുസ്ലിം ലീഗിനേയും ലീഗിന്റെ പച്ച കൊടിയേയും വിവാദമാക്കിയത്. രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വത്തിന് പിന്നാലെയായിരുന്നു ലീഗ് പതാകയേയും പാകിസ്താനേയും കൂട്ടിക്കെട്ടി ബി.ജെ.പി വര്‍ഗ്ഗീയ കാര്‍ഡിറക്കിയത്. ഇതോടെ വിവാദ നിറമായി മാറിയ പച്ചയെക്കുറിച്ചാണ് സ്വാമി സന്ദീപാനന്ദഗിരിയുടെ ട്രോള്‍ പോസ്റ്റ്.

Also read: ബി.ജെ.പിയുടെ ബീഫ് മലപ്പുറത്ത് വേണ്ട; പച്ച തൊടാതെ കാവി രാഷ്ട്രീയം

Also read: കശ്മീരില്‍ കാവി കളഞ്ഞ് പച്ചയുടുത്ത് ബി.ജെ.പി

ഉത്തരേന്ത്യയിലെ ഹിന്ദു ഭൂരിപക്ഷത്തെ ഭയന്നാണ് രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് മത്സരിക്കാനെത്തിയതെന്ന പ്രചാരണത്തിന് പിന്നാലെയാണ് കോണ്‍ഗ്രസ് റാലികളിലെ 'പച്ചക്കൊടി' ബി.ജെ.പി വിവാദമാക്കിയത്. രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വത്തില്‍ ആഹ്ലാദം പ്രകടിപ്പിക്കുന്ന മുസ്ലിം ലീഗ് പ്രവര്‍ത്തകരുടെ ചിത്രങ്ങള്‍ ഉപയോഗിച്ചായിരുന്നു പ്രചാരണം. രാഹുലിന് വേണ്ടി വയനാട്ടില്‍ പാകിസ്താന്റെ പതാക വീശുന്നുവെന്ന് ബി.ജെ.പി ലീഗല്‍ സെല്‍ സെക്രട്ടറി പ്രേരണ കുമാരിയാണ് സോഷ്യല്‍മീഡിയയിലൂടെ ആദ്യം പ്രചരിപ്പിച്ചത്.

ഇതിന് പിന്നാലെ ബി.ജെ.പി നേതാക്കള്‍ തന്നെ 'പച്ച പതാകയെ' വിവാദമാക്കി. മുസ്ലിം ലീഗ് രാജ്യത്തെ ബാധിച്ച വൈറസാണെന്നും ഈ വൈറസ് ബാധിച്ചവര്‍ അതിജീവിക്കാറില്ലെന്നും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. കോണ്‍ഗ്രസ് വിജയിച്ചാല്‍ ആ വൈറസ് രാജ്യം മുഴുവന്‍ ബാധിക്കുമെന്നും യോഗി പറഞ്ഞിരുന്നു.

ഉത്തരേന്ത്യ മുഴുവന്‍ വയനാട്ടിലെ പച്ച പതാകയെ വിവാദമാക്കിയ ബി.ജെ.പി പക്ഷേ ജമ്മു കശ്മീരില്‍ പച്ചയെ കൂട്ടുപിടിച്ചതും വിവാദമായിരുന്നു. കശ്മീരിലെത്തിയപ്പോള്‍ ബി.ജെ.പിയുടെ കാവി മാറി പച്ചയായിട്ടുണ്ടെന്നും ഇതുകൊണ്ടൊന്നും വോട്ടര്‍മാരെ പറ്റിക്കാനാകുമെന്ന് കരുതുന്നില്ലെന്നും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ട്വീറ്റ് ചെയ്തിരുന്നു.

യോഗി ആദിത്യനാഥിന്റെ വാക്കുകളെ പിന്‍പറ്റി 'വൈറസുകളെ' അകറ്റാനുള്ള സവിശേഷമായ കഴിവ് പച്ചക്കുണ്ടെന്നാണ് സ്വാമി സന്ദീപാനന്ദഗിരി ഫേസ്ബുക്കിലെ ട്രോള്‍ പോസ്റ്റില്‍ പറയുന്നത്. അതുകൊണ്ടാണ് യു.പിയിലെ ഓപറേഷന്‍ തിയേറ്ററുകളില്‍ പച്ച വസ്ത്രമണിയുന്നതെന്ന് യു.പി ആശുപത്രിയിലെ കൂട്ട ശിശുമരണങ്ങളെ പരോക്ഷമായി സൂചിപ്പിച്ച് സന്ദീപാനന്ദഗിരി തുടരുന്നു.

സന്ദീപാനന്ദ ഗിരിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം