LiveTV

Live

Kerala

അഞ്ചാം ഊഴത്തില്‍ സിവില്‍ സര്‍വീസിനെ കൈപ്പിടിയിലൊതുക്കി ശ്രീലക്ഷ്മി

അഞ്ചാമത്തെ ശ്രമത്തിലാണ് സിവില്‍ സര്‍വീസ് പരീക്ഷയിലെ ശ്രീലക്ഷ്മി തിളക്കമാര്‍ന്ന നേട്ടം കരസ്ഥമാക്കിയത്

അഞ്ചാം ഊഴത്തില്‍ സിവില്‍ സര്‍വീസിനെ കൈപ്പിടിയിലൊതുക്കി ശ്രീലക്ഷ്മി

സിവില്‍ സര്‍വീസ് നേട്ടം മാതാപിതാക്കള്‍ക്ക് സമര്‍പ്പിക്കുന്നതായി ഇരുപത്തിയൊന്‍പതാം റാങ്ക് ജേതാവ് ശ്രീലക്ഷ്മി റാം. ജനസേവനത്തിനുള്ള വേറിട്ട വഴിയായാണ് സിവില്‍ സര്‍വീസിനെ കാണുന്നത്. ഐ.എ.എസ് ആണ് തെരഞ്ഞടുക്കുകയെന്നും ശ്രീലക്ഷ്മി മീഡിയവണിനോട് പറഞ്ഞു. സിവില്‍ സര്‍വീസ് ഫലപ്രഖ്യാപനം നടക്കുമ്പോള്‍ തൃശൂരിലെ സുഹൃത്തിന്റെ വീട്ടിലായിരുന്നു ആലുവ സ്വദേശിയായ ശ്രീലക്ഷ്മി.

അഞ്ചാമത്തെ ശ്രമത്തിലാണ് സിവില്‍ സര്‍വീസ് പരീക്ഷയിലെ ശ്രീലക്ഷ്മി തിളക്കമാര്‍ന്ന നേട്ടം കരസ്ഥമാക്കിയത്. ഓരോ തവണയും പ്രതീക്ഷ വെച്ചിരുന്നു. പക്ഷെ പരീക്ഷ രീതിയിലെ അനിശ്ചിതത്വം വിജയ തിലകമണിയാന്‍ ആകുമോയെന്ന ആശങ്കയും ഉണ്ടായിരുന്നു. ജനസേവനത്തിന്റെ വേറിട്ട വഴിയാണ് തനിക്ക് സിവില്‍ സര്‍വീസ് എന്നും ഐ എ എസ് തന്നെ തിരഞ്ഞെടുക്കുമെന്നും ശ്രീലക്ഷ്മി പറഞ്ഞു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നും വിരമിച്ച രാമചന്ദ്രന്‍-കലാദേവി ദമ്പതികളുടെ മകളാണ് ശ്രീലക്ഷ്മി റാം. ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ നിന്നാണ് ബിരുദാനന്തര ബിരുദം ശ്രീലക്ഷ്മി കരസ്ഥമാക്കിയത്.