LiveTV

Live

Kerala

‘നിങ്ങളെപ്പോലുള്ള മിടുക്കരുടെ വരവിലാണ് നാടിന്റെ പ്രതീക്ഷ’; ശ്രീധന്യക്ക് അഭിനന്ദനവുമായി പ്രശാന്ത് നായര്‍

സിവില്‍ സര്‍വ്വീസ് കരസ്ഥമാക്കിയ ശ്രീധന്യക്കും മറ്റു വിജയികള്‍ക്കും ഫേസ്ബുക്ക് പേജിലൂടെ  അഭിനന്ദങ്ങള്‍  അറിയിച്ച് പ്രശാന്ത് നായര്‍ 

‘നിങ്ങളെപ്പോലുള്ള മിടുക്കരുടെ വരവിലാണ് നാടിന്റെ പ്രതീക്ഷ’; ശ്രീധന്യക്ക് അഭിനന്ദനവുമായി പ്രശാന്ത് നായര്‍

സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ 410ാം റാങ്കോടെ ജയിച്ച ശ്രീധന്യ സുരേഷിന് പ്രത്യേക അഭിനന്ദനങ്ങള്‍ അറിയിച്ച് കോഴിക്കോട് മുന്‍ ജില്ലാ കളക്ടര്‍ പ്രശാന്ത് നായര്‍. വയനാട് ജില്ലയിലെ പൊഴുത്താന സ്വദേശിനിയായ ശ്രീധന്യ ജില്ലയില്‍ നിന്നും ജയിച്ച ആദ്യ പട്ടിക വര്‍ഗ്ഗക്കാരിയാണ് എന്നതാണ് വിജയത്തെ ശ്രദ്ധേയമാക്കുന്നത്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പ്രശാന്ത് നായരുടെ അഭിനന്ദനം.

രാജ്യത്തെ സേവിക്കാന്‍ സ്വാഗതമറിയിച്ചുകൊണ്ടാണ് പോസ്റ്റിന്‍റെ തുടക്കം. സത്യസന്ധമായി സിവില്‍ സര്‍വ്വീസ് ജീവിതം നയിക്കാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ് പോസ്റ്റില്‍ പറയുന്നത്. ഓരോ വര്‍ഷങ്ങളിലും പുറത്തുവരുന്ന ബാച്ചുകള്‍ മുന്‍പത്തേക്കാള്‍ മികച്ചതാണെന്നും, നിലവാരമുള്ള യുവ ഉദ്യോഗസ്ഥരുടെ വരവ് പലര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെങ്കിലും, രാജ്യം യുവാക്കളുടെ സേവനം പ്രതീക്ഷിക്കുന്നുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഈ വര്‍ഷം സിവില്‍ സര്‍വ്വീസ് പാസ്സായ എല്ലാ വിദ്യാര്‍ത്ഥികളെയും ആശംസിച്ചും സ്വാഗതം ചെയ്തുമാണ് പോസ്റ്റ് അവസാനിക്കുന്നത്.