LiveTV

Live

Kerala

ശ്രീധന്യയെ കുറിച്ച് മോശം പരാമര്‍ശം; പൊങ്കാലയിട്ട് ഫെയ്സ്ബുക്ക്

ശ്രീധന്യയെ കുറിച്ച് മീഡിയാവൺ ഷെയർ ചെയ്ത വാർത്തക്ക് കീഴിലായിരുന്നു മോശം പരാമർശം നടത്തിയത്

ശ്രീധന്യയെ കുറിച്ച് മോശം പരാമര്‍ശം; പൊങ്കാലയിട്ട് ഫെയ്സ്ബുക്ക്

സിവിൽ സർവീസിൽ മികച്ച വിജയവുമായി നാടിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് വയനാട് സ്വദേശിനി ശ്രീധന്യാ സുരേഷ്. കുറിച്ച്യ വിഭാഗത്തിൽ പെടുന്ന ശ്രീധന്യ, ആദിവാസി വിഭാഗത്തിൽ നിന്നും സിവിൽ സർവീസ് നേടുന്ന ആദ്യ പെൺകുട്ടിയെന്ന ചരിത്രം തന്റെ പേരിനോട് കൂട്ടിച്ചേര്‍ത്തിരിക്കുകയാണ്. കഠിനാധ്വാനത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഫലമായി നേടിയെടുത്ത ഈ വിജയത്തിന് അതുകൊണ്ട് തന്നെ തിളക്കമേറെയാണ്.

എന്നാൽ വിജയം കെെപിടിയിലൊതുക്കിയ ശ്രീധന്യയെ അപമാനിക്കുന്ന തരത്തിൽ ഫെയ്സബുക്കിൽ കമന്റിട്ടതാണ് ഇതുമായി ബന്ധപ്പെട്ട് പുതിയതായി പുറത്ത് വന്നിരിക്കുന്ന വാർത്ത. ശ്രീധന്യയെ കുറിച്ച് മീഡിയാവൺ ഷെയർ ചെയ്ത വാർത്തക്ക് കീഴിലായിരുന്നു അജയ് കുമാർ എന്ന ഐ.ഡിയിൽ വന്ന വ്യക്തി മോശം പരാമർശം നടത്തിയത്.

ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് നിലവിൽ സോഷ്യൽ മീഡിയയിൽ നടക്കുന്നത്. ഇദ്ദേഹത്തിനെതിരെ എസ്.സി-എസ്.ടി കമ്മീഷന് പരാതി നൽകിയതായാണ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിച്ച വിവരം. ഫെയ്സബുക്ക് പ്രൊഫെെലിൽ ‘സിയാൽ’ ഉദ്യോഗസ്ഥനെന്ന് സ്വയം പരിചയപ്പെടുത്തിയിട്ടുണ്ടെങ്കിലും, സിയാൽ ഇത് നിഷേധിച്ചു. അഭിനന്ദനാർഹമായ വിജയം കരസ്ഥമാക്കിയ ശ്രീധന്യയെ ഹൃദയപൂർവ്വം അഭിന്ദിക്കുന്നതായും സിയാൽ അറിയിച്ചു.