LiveTV

Live

Kerala

തിരുവല്ല കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ ജലസംഭരണിക്കുള്ളിൽ മൃതദേഹം അഴുകിയ നിലയിൽ 

മൃതദേഹത്തിന് ഒരു മാസത്തിലേറെ പഴക്കമുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.

തിരുവല്ല കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ ജലസംഭരണിക്കുള്ളിൽ മൃതദേഹം അഴുകിയ നിലയിൽ 

തിരുവല്ല കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ ജലസംഭരണിക്കുള്ളിൽ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി. അഗ്നിശമന സംവിധാനത്തിന്റെ ജലസംഭരണിക്കുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്.

ദുർഗന്ധത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അഞ്ചുനില കെട്ടിടത്തിന് മുകളിലെ ടാങ്കിൽ മൃതദേഹം കണ്ടത്. മൃതദേഹത്തിന് ഒരു മാസത്തിലേറെ പഴക്കമുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. തിരുവല്ല സി.ഐ.പി.ആർ സന്തോഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

അതേസമയം കഴിഞ്ഞ ഫെബ്രുവരി 15 മുതൽ കാണാതായ കെ.എസ്.ആർ.ടി.സി ഡ്രൈവർ കോട്ടയം കുറുപ്പുംന്തറ സ്വദേശി രാജീവിന്റെ മൃതദേഹമാണോ കണ്ടെത്തിയതെന്നും സംശയമുണ്ട്. എന്നാൽ ഡി.എൻ.എ അടക്കമുള്ള പരിശോധനകൾക്ക് ശേഷം മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാവുമെന്ന് പൊലീസ് വ്യക്തമാക്കി. ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു മൃതദേഹം കണ്ടെത്തിയത്.