LiveTV

Live

Kerala

സംസ്ഥാനത്ത് ആകെ 2,61,51,534 വോട്ടര്‍മാര്‍ 

817 അതീവ പ്രശ്‌നബാധിത ബൂത്തുകള്‍. മാവോയിസ്റ്റ് ഭീഷണിയുള്ള 162 ബൂത്തുകള്‍

സംസ്ഥാനത്ത് ആകെ 2,61,51,534 വോട്ടര്‍മാര്‍ 

പതിനേഴാമത് ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ 20 മണ്ഡലങ്ങളിലായി 1,26,84,839 പുരുഷ വോട്ടര്‍മാരും 1,34,66,521 സ്ത്രീ വോട്ടര്‍മാരുമാണുള്ളത്. ആകെ 2,61,46,853 വോട്ടര്‍മാരില്‍ 173 പേര്‍ ട്രാന്‍സ്‌ജെന്‍ഡറുകളും 1,35,753 പേര്‍ ഭിന്നശേഷിക്കാരുമാണ്. വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലായി മാവോയിസ്റ്റ് ഭീഷണിയുള്ള 162 ബൂത്തുകളാണ് ഉള്ളത്. 4482 പ്രശ്നസാധ്യത ബൂത്തുകളും 817 അതീവ പ്രശ്നബാധിത ബൂത്തുകളുമുണ്ട്.

5,49,969 കന്നിവോട്ടര്‍മാരാണ് ഇത്തവണയുള്ളത്. ഏറ്റവും കൂടുതല്‍ പുതിയ വോട്ടര്‍മാരുള്ളത് മലപ്പുറം ജില്ലയിലാണ്. 794 പുരുഷന്മാരും 1436 സ്ത്രീകളും ഉള്‍പ്പെടെ 2230 വോട്ടര്‍മാരാണ് നൂറുവയസ്സിന് മുകളില്‍ പ്രായമുള്ളവര്‍. ഇത്തവണ 87,648 പ്രവാസി വോട്ടര്‍മാരുമുണ്ട്. തെരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രില്‍ 23ന് പൊതു അവധിയായിരിക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു.