LiveTV

Live

Kerala

ഒളികാമറ ആരോപണം: വിശദമായ റിപ്പോര്‍ട്ട് തേടിയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും ടീക്കാറാം മീണ പറഞ്ഞു.

 ഒളികാമറ ആരോപണം: വിശദമായ റിപ്പോര്‍ട്ട് തേടിയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

കോഴിക്കോട് യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ രാഘവനെതിരായ ഒളികാമറ ആരോപണത്തില്‍ വിശദമായ റിപ്പോര്‍ട്ട് തേടിയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ. ആരോപണം തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കുന്നതിനെതിരെ നടപടി ആവശ്യമാണോയെന്നതില്‍ ഇന്ന് തീരുമാനമറിയിക്കും. രാഷ്ട്രീയ പാർട്ടിക്കെതിരെയും നേതാക്കൾക്കെതിരെയും തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും ടീക്കാറാം മീണ പറഞ്ഞു.