LiveTV

Live

Kerala

ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റ് ആനന്ദവല്ലിയുടെ മൃതദേഹം സംസ്കരിച്ചു

നേമത്ത് ആനന്ദവല്ലിയുടെ സ്വകാര്യ വസതിയില്‍ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു സംസ്കാരം

ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റ് ആനന്ദവല്ലിയുടെ മൃതദേഹം സംസ്കരിച്ചു

അന്തരിച്ച ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റ് ആനന്ദവല്ലിയുടെ സംസ്കാരം തിരുവനന്തപുരത്തെ വീട്ടുവളപ്പില്‍ നടന്നു. സംസ്ഥാന സര്‍ക്കാരിന്‍റെ ഒദ്യോഗിക ബഹുമതികളോടെയാണ് മൃതദേഹം സംസ്കരിച്ചത്. രാവിലെ ഭരത് ഭവനില്‍ പൊതുദര്‍ശനത്തിനു വെച്ച ആനന്തവല്ലിയുടെ മ‍ൃതദേഹത്തിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ ചലച്ചിത്ര സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖരെത്തി.

നേമത്ത് ആനന്ദവല്ലിയുടെ സ്വകാര്യ വസതിയില്‍ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു സംസ്കാരം.ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു ആനന്ദവല്ലിയുടെ അന്ത്യം

മൂവായിരത്തോളം സിനിമകളില്‍ ശബ്ദം നല്‍കിയ ആനന്ദവല്ലി ആധാരം എന്ന സിനിമയില്‍ ഗീതക്ക് ശബ്ദം നല്‍കിയതിന് സംസ്ഥാന ആവാര്‍ഡും കരസ്ഥമാക്കിയിട്ടുണ്ട്.