LiveTV

Live

Kerala

മസാലബോണ്ടുകള്‍ വിറ്റഴിച്ചതില്‍ വന്‍ ദുരൂഹതയെന്ന് രമേശ് ചെന്നിത്തല

മസാല ബോണ്ടുകള്‍ വാങ്ങിയത് എസ്.എന്‍.സി ലാവലിനുമായി ബന്ധമുള്ള കമ്പനിയാണെന്നും ചെന്നിത്തല

മസാലബോണ്ടുകള്‍ വിറ്റഴിച്ചതില്‍ വന്‍ ദുരൂഹതയെന്ന് രമേശ് ചെന്നിത്തല

കിഫ്ബി വഴി മസാലബോണ്ടുകള്‍ വിറ്റഴിച്ചതില്‍ വന്‍ ദുരൂഹതയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മസാല ബോണ്ടുകള്‍ വാങ്ങിയത് എസ്.എന്‍.സി ലാവലിനുമായി ബന്ധമുള്ള കമ്പനിയാണെന്നും ചെന്നിത്തല ആരോപിച്ചു.

ഇത് വാങ്ങിയതിലേറെയും കാനഡയിലും സിങ്കപ്പൂരിലുമുള്ളവരാണ്. എത്ര വിദേശ കമ്പനികളാണ് മസാലബോണ്ട് വാങ്ങിയതെന്ന് ഗവണ്‍മെന്റ് വ്യക്തമാക്കണം. കമ്പനികളുടെ പേരു വിവരങ്ങള്‍ വ്യക്തമാക്കണം. ഇത് വലിയ അഴിമതിയാണ്. എന്ത് കൊണ്ടാണ് ഇടതുപക്ഷം അധികാരത്തില്‍ വരുമ്പോള്‍ ലാവ്‌ലിനുമായി ബന്ധമുള്ള ഇടപാടുകള്‍ നടത്തുന്നത്. മുഖ്യമന്ത്രിയുടെയും ധനകാര്യമന്ത്രിയുടെയും പങ്കെന്താണെന്നും ചെന്നിത്തല ചോദിച്ചു.

കിഫ്ബിയുടെ ബോണ്ടുകള്‍ വിറ്റഴിക്കാനുള്ള തീരുമാനത്തിന് കാരണമെന്താണ്? ലാവ്ലിന്‍ കമ്പനിയെ സഹായിക്കാനുള്ള ശ്രമമാണ് ഇതിന് പിന്നില്‍. ജനങ്ങള്‍ക്ക് ഇതറിയാനുള്ള അവകാശമുണ്ട്. ഇത് വലിയ അഴിമതിയുടെ തുടക്കമാണ്. 9.5 ശതമാനം പലിശക്കാണ് ഈ ബോണ്ടുകള്‍ വിറ്റഴിച്ചത്. ഇതിന്റെ ലാഭം കമ്പനിക്കാണ്.

ഇതുമായി ബന്ധപ്പെട്ട എല്ലാ വസ്തുതകളും പുറത്ത് വിടണം. സി.ഡി.പി.ക്യൂ കമ്പനിയില്‍ ലാവ്ലിന് 20 ശതമാനം ഓഹരിപങ്കാളിത്തം ഉണ്ട്. ഗവണ്മെന്റിന്റെ മറുപടിക്ക് ശേഷം ബാക്കി കാര്യങ്ങള്‍ പറയാമെന്നും പ്രതിപക്ഷ നേതാവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.