LiveTV

Live

Kerala

ബെന്നി ബെഹനാന് രണ്ടാഴ്ച വിശ്രമം; പ്രചാരണം ഏറ്റെടുത്ത് യു.ഡി.എഫ് എം.എല്‍.എമാര്‍ 

ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയുമടക്കമുള്ള നേതാക്കളുടെ റോഡ് ഷോയടക്കം നടത്തി സ്ഥാനാർഥിയുടെ അഭാവത്തിലും പ്രചാരണം സജീവമാക്കാനാണ് തീരുമാനം.

ബെന്നി ബെഹനാന് രണ്ടാഴ്ച വിശ്രമം; പ്രചാരണം ഏറ്റെടുത്ത് യു.ഡി.എഫ് എം.എല്‍.എമാര്‍ 

ചാലക്കുടി മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി ബെന്നി ബെഹനാന് ഡോക്ടർമാർ വിശ്രമം നിർദേശിച്ച സാഹചര്യത്തിൽ പ്രചാരണം മണ്ഡലത്തിലെ UDF എം.എൽ.എമാർ ഏറ്റെടുത്തു. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയുമടക്കമുള്ള നേതാക്കളുടെ റോഡ് ഷോയടക്കം നടത്തി സ്ഥാനാർഥിയുടെ അഭാവത്തിലും പ്രചാരണം സജീവമാക്കാനാണ് തീരുമാനം.

ചാലക്കുടി ലോക്സഭ മണ്ഡലത്തിലെ യു.ഡി.എഫ് എം.എൽ.എമാരായ അൻവർ സാദത്ത്, എൽദോസ് കുന്നപ്പിള്ളി, റോജി എം.ജോൺ, വി.പി സജീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ തുറന്ന വാഹനത്തിലായിരുന്നു ഇന്ന് മണ്ഡലത്തിലെ പ്രചാരണം, കൂടെ ആവേശം പകർന്ന് ബൈക്കുകളിൽ പ്രവർത്തകരും. നാളെ മുതൽ 4 മേഖലയായി തിരിഞ്ഞ് പ്രചാരണം ആരംഭിക്കും. സ്ഥാനാർഥിയുടെ അഭാവത്തിൽ കൂടുതൽ നേതാക്കളെ മണ്ഡലത്തിൽ എത്തിക്കാനാണ് തീരുമാനം.

രണ്ടാഴ്ച്ചയെങ്കിലും വിശ്രമം വേണമെന്ന് ഡോക്ടര്‍മാര്‍ ബെന്നി ബെഹനാന് നിര്‍ദ്ദേശം നല്‍കിയ സാഹചര്യത്തില്‍ എറണാകുളം മണ്ഡലത്തിലെ എം.എൽ.എമാരായ വി.ഡി സതീശൻ, പി.ടി തോമസ് എന്നിവരും വിവിധ മേഖലകളിൽ പ്രചാരണത്തിനെത്തും. സ്ഥാനാര്‍ഥിക്ക് പ്രചാരണത്തിനിറങ്ങാന്‍ സാധിക്കുമോ എന്ന കാര്യത്തിലും സംശയം നിലനില്‍ക്കുകയാണ്.