LiveTV

Live

Kerala

ആലുവ ആറാട്ടുകടവില്‍ പെരിയാര്‍ കറുത്തൊഴുകുന്നു

കക്കൂസ് മാലിന്യം പുറംതള്ളിയതാണ് കാരണമെന്നാണ് സംശയം

ആലുവ ആറാട്ടുകടവില്‍ പെരിയാര്‍ കറുത്തൊഴുകുന്നു

ആലുവ മഞ്ഞുമ്മല്‍ ആറാട്ടുകടവില്‍ പെരിയാറിന്റെ കൈവഴി മാറി ഒഴുകി. കക്കൂസ് മാലിന്യം പുറംതള്ളിയതാണ് കാരണമെന്നാണ് സംശയം. പെരിയാറിലേക്ക് മാലിന്യം തള്ളുന്നവര്‍ക്കെതിരെ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.

ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് ആറാട്ടുകടവില്‍ പെരിയാര്‍ കറുത്തൊഴുകുന്നതായി ശ്രദ്ധയില്‍ പെട്ടത്. ഇടപ്പള്ളി ഭാഗത്തുള്ള ഓവു ചാലില്‍ നിന്ന് കക്കൂസ് മാലിന്യം തള്ളിയതാണ് കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. ഇതിനു മുന്‍പും ഇതുപോലെ പെരിയാറിലേക്ക് കക്കൂസ് മാലിന്യം തള്ളിയതു മൂലം മത്സ്യങ്ങള്‍ ചത്തുപൊങ്ങിയിരുന്നു. എന്നാല്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് കുറ്റക്കാര്‍ക്കെതിരെ ഒരു നടപടിയും സ്വീകരിച്ചില്ല.

കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ ബോര്‍ഡിനോട് ആവശ്യപ്പെടുമെന്ന് നഗരസഭ കൗണ്‍സില്‍ വ്യക്തമാക്കി. എഫ്.എ.സി.ടിയുടെ റെഗുലേറ്റര്‍ കം ഓവര്‍ ബ്രിഡ്ജ് സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. സമീപത്തുള്ള ഫാക്ടറകളിലേക്കും ആശുപത്രി അടക്കമുള്ള സ്കാര്യ സ്ഥാപനങ്ങളിലേക്കും കുടിവെള്ളം വിതരണം ചെയ്യുന്നതും ഇവിടെ നിന്നാണ്. വേലിയേറ്റമായതിനാല്‍ ഇപ്പോള്‍ ഷട്ടര്‍ അടച്ചിട്ടിരിക്കുകയാണ്. ഷട്ടര്‍ തുറന്നാല്‍ സമീപ പ്രദേശത്തെ കുടിവെള്ളവിതരണം താറുമാറാകും.