LiveTV

Live

Kerala

ബി.പി.സി.എല്‍ പ്ലാന്റില്‍ വാതകചോര്‍ച്ച; ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മൂന്ന് പേര്‍ ചികിത്സയില്‍

പ്ലാന്റില്‍ ജോലിചെയ്തിരുന്നവര്‍ക്കാണ് ആദ്യം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് പ്ലാന്റില്‍ നിന്നും തൊഴിലാളികള്‍ പുറത്തേക്കു വന്നു.

ബി.പി.സി.എല്‍ പ്ലാന്റില്‍ വാതകചോര്‍ച്ച; ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മൂന്ന് പേര്‍ ചികിത്സയില്‍

എറണാകുളം അമ്പലമുകള്‍ ബി.പി.സി.എല്‍ പ്ലാന്റില്‍ വാതക ചോര്‍ച്ച. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മൂന്ന് പേരെ എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരന്തരമായി ഉണ്ടാകുന്ന വാതകച്ചോര്‍ച്ചക്കെതിരെ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പ്രതിഷേധ സമരം ശക്തമാക്കാനാണ് നാട്ടുകാരുടെ തീരുമാനം.

ഇന്നലെ വൈകീട്ടോടെയാണ് പ്രദേശവാസികള്‍ക്ക് ശ്വാസതടസം അനുഭവപ്പെട്ടത്. ബി.പി.സി.എല്‍ പ്ലാന്റില്‍ നിന്നുണ്ടായ വാതക ചോര്‍ച്ചയാണ് കാരണം. പ്ലാന്റില്‍ ജോലിചെയ്തിരുന്നവര്‍ക്കാണ് ആദ്യം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് പ്ലാന്റില്‍ നിന്നും തൊഴിലാളികള്‍ പുറത്തേക്കു വന്നു.

മൂന്ന് പേരെ എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത് നിരന്തരമായി വാതകചോര്‍ച്ച ഉണ്ടാവാറുള്ളതായാണ് നാട്ടുകാരുടെ പരാതി. ഇതിനെതിരെ ശക്തമായ പ്രതിഷേധ സമരവുമായി മുന്നോട്ട് പോകാനാണ് വടവുകോട് പഞ്ചായത്തിന്റെ തീരുമാനം.

എന്നാല്‍ ചോര്‍ച്ച ഉണ്ടായത് തങ്ങളുടെ പ്ലാന്റില്‍ നിന്നല്ല എന്ന നിലപാടിലാണ് ബി.പി.സി.എല്‍ അധികൃതര്‍. സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.