LiveTV

Live

Kerala

മുഖ്യമന്ത്രിയുടെ പരനാറി പ്രയോഗം പ്രചാരണായുധമാക്കാന്‍ യു.ഡി.എഫ്

പ്രസ്താവന പദവിക്ക് നിരക്കുന്നതാണോയെന്ന് മുഖ്യമന്ത്രി പരിശോധിക്കണമെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ പരാമർശം പരാജയഭീതി കൊണ്ടാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും പ്രതികരിച്ചു.

മുഖ്യമന്ത്രിയുടെ പരനാറി പ്രയോഗം പ്രചാരണായുധമാക്കാന്‍ യു.ഡി.എഫ്

വിവാദമായ പരനാറി പ്രയോഗത്തിൽ ഉറച്ച് നിൽക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തെരഞ്ഞടുപ്പ് പ്രചാരണായുധമാക്കാന്‍ യു.ഡിഎഫ്. പ്രസ്താവന പദവിക്ക് നിരക്കുന്നതാണോയെന്ന് മുഖ്യമന്ത്രി പരിശോധിക്കണമെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ പരാമർശം പരാജയഭീതി കൊണ്ടാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും പ്രതികരിച്ചു.

2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ നടത്തിയ പരനാറി പ്രയോഗത്തിൽ ഉറച്ചുനിൽക്കുന്നുവെന്നും പ്രേമചന്ദ്രൻ രാഷ്ട്രീയ നെറികേട് കാട്ടിയെന്നുമായിരുന്നു മുഖ്യമന്ത്രി ഇന്നലെ കൊല്ലത്ത് പറഞ്ഞത്. മുഖ്യമന്ത്രിയുടെ പ്രസ്താവനയോടെ ഈ തെരഞ്ഞെടുപ്പിലും പരനാറി പ്രയോഗം ചർച്ചയാവുകയാണ്. ഇത് പദവിക്ക് ചേർന്നതാണോയെന്ന് മുഖ്യമന്ത്രി ആലോചിക്കണമെന്നായിരുന്നു പ്രസ്താവനയോടുള്ള പ്രേമചന്ദ്രന്‍റെ പ്രതികരണം. മുന്നണിമാറ്റം ആർ.എസ്.പി സംസ്ഥാന നേതൃത്വം എടുത്ത തീരുമാനമാണ്.

മുന്നണി വിട്ട എല്ലാ പാർട്ടികളോടും ഇതേ സമീപനമല്ല മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്നും പ്രേമചന്ദ്രൻ പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ പരാമർശം പരാജയഭീതി കൊണ്ടാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രസ്താവന തെരഞ്ഞെടുപ്പ് പ്രചാരണായുധമാക്കുകയാണ് യു.ഡി.എഫ്.